ന്യൂഡൽഹി: മീ ടൂ വെളിപ്പെടുത്തലിനെതിരെ മാനനഷ്ടകേസ് നൽകി ഭീഷണി മുഴക്കിയ, രാജിവെച്ചൊഴിഞ്ഞ കേന്ദ്ര മന്ത്രി എം.ജെ അക്ബറിനെ നേരിടാൻ പ്രിയാ രമണിക്കുവേണ്ടി 20 വനിതാ മാധ്യമപ്രവർത്തകർ കോടതി കയറും. അക്ബർ ഫയൽ ചെയ്ത കേസിൽ അദ്ദേഹത്തിനെതിരെ പട്യാല ഹൗസ് കോടതിയിൽ പോയി മൊഴികൊടുക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ മാധ്യമപ്രവർത്തകർ വ്യക്തമാക്കി. എം.ജെ. അക്ബർ എഡിറ്ററായ ‘ഏഷ്യൻ ഏജി’ൽ 15 വർഷക്കാലയളവിനിടയിൽ പ്രവർത്തിച്ചവരാണ് ഇവർ. അന്ന് ഏഷ്യൻ ഏജിലുണ്ടായിരുന്ന പ്രിയാ രമണിയാണ് താൻ നേരിട്ട ൈലംഗികാതിക്രമം തുറന്നുപറഞ്ഞ് അക്ബറിനെ കുടുക്കിയത്. അതിന് പിറകെ അക്ബർ നടത്തിയ ലൈംഗികാതിക്രമങ്ങൾ തുറന്നുപറഞ്ഞ് 16 വനിതാ മാധ്യമ പ്രവർത്തകർ രംഗത്തുവന്നു.
വെളിപ്പെടുത്തൽ പുറത്തുവന്ന വേളയിൽ വിദേശ പര്യടനത്തിലായിരുന്ന അക്ബറിെൻറ രാജിക്കായി മുറവിളി ഉയർന്നുവെങ്കിലും തിരിച്ചുവന്നപ്പോൾ നിയമനടപടി സ്വീകരിക്കാനാണ് തുനിഞ്ഞത്. എന്നാൽ, വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നവർ ആരും പിന്മാറാൻ തയാറായില്ല. അക്ബർ നൽകിയ മാനനഷ്ട കേസിൽ പ്രിയാ രമണിയുടെ പേരു മാത്രമാണ് പരാമർശിച്ചത്. നിയമ നടപടിയിലൂടെ, ചെയ്ത തെറ്റ് അംഗീകരിക്കാനോ വീണ്ടുവിചാരം നടത്താനോ തയാറല്ലെന്ന സന്ദേശമാണ് അക്ബർ നൽകിയിരിക്കുന്നത് എന്ന് 20 വനിതാ മാധ്യമ പ്രവർത്തകർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. വർഷങ്ങളായി സ്ത്രീകളെ വേദനപ്പെടുത്തുകയും മുറിപ്പെടുത്തുകയും ചെയ്ത പ്രവർത്തനങ്ങളാണ് ഇവ. അദ്ദേഹമാകെട്ട എം.പിയായും മന്ത്രിയായും അധികാരം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.
തങ്ങളിൽ പലരും സാക്ഷികളായതിനാൽ മൊഴി രേഖപ്പെടുത്തണമെന്ന് 20പേരും കോടതിയോട് അഭ്യർഥിച്ചു. അക്ബറിെൻറ കേസിെൻറ മൊഴി രേഖപ്പെടുത്തുന്ന വേളയിൽ സാക്ഷികളായി തങ്ങളെയും ഉൾപ്പെടുത്തണം. തെൻറ പോരാട്ടത്തിൽ രമണി ഒറ്റക്കല്ലെന്ന് പ്രസ്താവന ഒാർമിപ്പിച്ചു. മീനൽ ബാഘേൽ, മനീഷ പാണ്ഡെ, തുഷിത പേട്ടൽ, കനിക ഗഹ്ലോട്ട്, സുപർണ ശർമ, റമോള തൽവർ ബദാം, ഹൊയ്നു ഹോസൽ, െഎഷ ഖാൻ, രേഷ്മു ചക്രവർത്തി, കുശൽ റാണി ഗുലാബ്, ക്രിസ്റ്റീന ഫ്രാൻസിസ് എന്നിവർ പ്രസ്താവനയിൽ ഒപ്പുവെച്ചു. െഡക്കാൻ ക്രോണിക്കിളിലായിരുന്ന ക്രിസ്റ്റീന ഫ്രാൻസിസ് ഒഴികെ എല്ലാവരും ഏഷ്യൻ ഏജിലെ മാധ്യമപ്രവർത്തകരായിരുന്നു. ഇതു കൂടാതെ അക്ബറിെൻറ ലൈംഗികാതിക്രമങ്ങൾ ശരിവെച്ച് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്ന പുരുഷ മാധ്യമപ്രവർത്തകരും രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.