കോഴിക്കോട്: ഹരിത വിഷയത്തിൽ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് ഫാത്തിമ തഹ്ലിയയെ ഭാരവാഹിത്വത്തിൽനിന്ന് നീക്കിയ നടപടിയിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീർ. തഹ്‌ലിയക്കെതിരെ നടപടിയെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നായിരുന്നു മാധ്യമപ്രവർത്തകരോട് മുനീർ പ്രതികരിച്ചത്. 'ഫാത്തിമ തഹ്‌ലിയ അച്ചടക്കലംഘനം നടത്തിയോ എന്നറിയില്ല. ലീഗ് ദേശീയ കമ്മിറ്റിയാണ് നടപടിയെടുത്തത്. ഈ മാസം 26ന് ചേരുന്ന പ്രവർത്തക സമിതിയിലേ ഇതിെൻറ റിപ്പോർട്ടിങ് ഉണ്ടാകൂ. വിശദീകരണം ചോദിച്ചോ ഇല്ലയോ എന്ന് അറിയില്ല. തീരുമാനം എടുക്കാനുണ്ടായ കാരണം വ്യക്തമല്ല' -മുനീർ വ്യക്തമാക്കി.
അച്ചടക്ക ലംഘനമെന്ന കാരണം പറഞ്ഞാണ് ലീഗ് ദേശീയ കമ്മിറ്റി തഹ്‌ലിയക്കെതിരെ നടപടിയെടുത്തത്. സംസ്ഥാന കമ്മിറ്റിയുടെ ശിപാർശപ്രകാരമാണ് നടപടിയെന്ന് ദേശീയ പ്രസിഡൻറ് ഖാദര്‍ മൊയ്തീന്‍ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ, സംസ്ഥാന ഭാരവാഹികൾക്കിടയിൽപോലും ചർച്ച ചെയ്യാതെയാണ് തഹ്ലിയക്കെതിരായ നടപടിയെന്നാണ് മുനീറിെൻറ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. സാദിഖലി തങ്ങളുടെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെതായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
ഹരിതയും എം.എസ്.എഫും തമ്മിലെ പ്രശ്നം ഇലക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കാൻ മുതിർന്ന നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീറും എം.കെ. മുനീറും കിണഞ്ഞു ശ്രമിച്ചിരുന്നു. കെ.പി.എ. മജീദ് അടക്കമുള്ള നേതാക്കളും പ്രശ്നം രമ്യതയിൽ എത്തിക്കണമെന്ന നിലപാടിലായിരുന്നു. എന്നാൽ, സാദിഖലി തങ്ങളുടെ ഉറച്ച നിലപാടോടെ മറ്റു നേതാക്കൾ ആയുധംവെച്ച് കീഴടങ്ങിയതിൽ ഹരിത ഭാരവാഹികൾക്ക് കടുത്ത അമർഷമുണ്ട്. സ്ഥാനമോഹങ്ങൾ സ്വപ്നംകണ്ട് ഉൾവലിഞ്ഞ ലീഗിലെയും യൂത്ത് ലീഗിലെയും രണ്ടാംനിര നേതാക്കളുടെ സമീപനത്തിലും അവർക്ക് പ്രതിഷേധമുണ്ട്. ഹരിതക്കൊപ്പം നിൽക്കുമെന്ന് വിശ്വസിച്ചവർ പോലും കൈവിട്ടതോടെ തഹ്‌ലിയ അടക്കമുള്ളവർക്കെതിരെ നടപടിയെടുക്കൽ ലീഗ് നേതൃത്വത്തിന് എളുപ്പമായി.
സ്ഥാനമോഹങ്ങൾ സ്വപ്നംകണ്ട് ഉൾവലിഞ്ഞ ലീഗിലെയും യൂത്ത് ലീഗിലെയും രണ്ടാംനിര നേതാക്കളുടെ സമീപനത്തിലും അവർക്ക് പ്രതിഷേധമുണ്ട്. ഹരിതക്കൊപ്പം നിൽക്കുമെന്ന് വിശ്വസിച്ചവർ പോലും കൈവിട്ടതോടെ തഹ്‌ലിയ അടക്കമുള്ളവർക്കെതിരെ നടപടിയെടുക്കൽ ലീഗ് നേതൃത്വത്തിന് എളുപ്പമായി.
'ഹരിത'യുടെ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ പ്രസിഡൻറുമാണ് തഹ്‌ലിയ. എം.എസ്.എഫ്-ഹരിത പ്രശ്നത്തിൽ ഹരിതയുടെ സംസ്ഥാന ഭാരവാഹികൾക്ക് തഹ്‌ലിയ ശക്തമായ പിന്തുണ നൽകിയിരുന്നു. വാർത്തസമ്മേളനം നടത്തി ലീഗ് നടപടിക്കെതിരെ പ്രതികരിച്ച അവർ ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതിലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.