പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പം...?' -എം.കെ. മുനീർ

കോഴിക്കോട്: ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ മതനിഷേധം സ്കൂളുകളിലേക്ക് കൊണ്ടുവരാനാണ് സർക്കാർ പദ്ധതിയെന്ന് മുസ്‍ലിം ലീഗ് നേതാവ് എം.കെ. മുനീർ. കോഴിക്കോട്ട് എം.എസ്.എഫ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലോകത്ത് ജെൻഡർ ന്യൂട്രാലിറ്റി വന്നുകഴിഞ്ഞാൽ സ്ത്രീകളെ എടാ എന്നാണ് വിളിക്കേണ്ടത്. അവിടെ ആണിന്‍റെ സ്ഥാനത്തിന് എന്തുകൊണ്ടാണ് കൂടുതൽ വില കൊടുക്കുന്നത്‍? ആൺകോയ്മ അവിടെ വീണ്ടും ഉണ്ട്. ആൺകുട്ടികൾക്കെന്താ ചുരിദാർ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോൾ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്‍റിടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പം...?'

'സ്ത്രീക്കും പുരുഷനും ഒറ്റ ബാത് റൂമേ ഉണ്ടാകൂ സ്കൂളുകളിൽ. സ്ത്രീയുടെ സ്വകാര്യതയെ ഇവർ മറികടക്കുന്നതിന് വേണ്ടി മതമില്ലാത്ത ജീവൻ എന്ന് പറഞ്ഞ് മതനിഷേധത്തെ കടത്തിയ പോലെ ഇപ്പോൾ ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ വീണ്ടും മതനിഷേധത്തെ സ്കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയാറായി കഴിഞ്ഞിരിക്കുന്നു...'

'നമുക്കാവശ്യം ജെൻഡർ ജസ്റ്റിസ് ആണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെയുള്ള നീതി ലഭിക്കുക എന്നുള്ളതാണ് മുസ്‍ലിം ലീഗിന്‍റെ മുദ്രാവാക്യം. ജെൻഡർ ന്യൂട്രാലിറ്റി എന്ന് പറഞ്ഞുകൊണ്ട് മതനിഷേധത്തെ മറ്റൊരു പുതിയ കുപ്പിയിലാക്കി നിങ്ങൾ സ്കൂളുകളിലേക്ക് കൊടുത്തയക്കാൻ തയാറായിട്ടുണ്ടെങ്കിൽ അതിനെ ചെറുത്ത് തോൽപ്പിക്കാനുള്ള ശക്തി എം.എസ്.എഫിനുണ്ട്...' -എന്നിങ്ങനെയായിരുന്നു മുനീറിന്‍റെ പ്രസംഗം....' -എന്നിങ്ങനെയായിരുന്നു മുനീറിന്‍റെ പ്രസംഗം.

Tags:    
News Summary - MK Muneer against Gender Neutral Uniform and Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.