തരൂർ ഇറങ്ങിത്തിരിച്ചത് ഇന്ത്യയെയും കോൺഗ്രസിനെയും രക്ഷിക്കാൻ -എം.കെ രാഘവൻ

കോഴി​ക്കോട്: തരൂർ ഇറങ്ങിത്തിരിച്ചത് കോൺഗ്രസിനെയും രാജ്യത്തെയും ശക്തിപ്പെടുത്താനാണെന്ന് എം.കെ. രാഘവൻ എം.പി. അദ്ദേഹത്തെ പോലെ ലോകപ്രശ്സതി ആർജിച്ച ഒരാളെ കേരളവും ഇന്ത്യയും ആവശ്യപ്പെടുന്നു. അദ്ദേഹത്തെ പരിപാടികൾക്ക് കിട്ടാൻ ആളുകൾ ആഗ്രഹിക്കുന്നുവെന്നും എം.കെ രാഘവൻ വ്യക്തമാക്കി. കെ.പി കേശവമോനാൻ ഹാളിൽ ഇന്ത്യൻ ലോയേഴ്സ് ഫോറം സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാഘവൻ.

മലബാറിലെ എല്ലാ പരിപാടികളും കോൺഗ്രസ് ഭാരവാഹികളുടെ അറിവോടെ തന്നെയാണ് നടന്നത്. പരിപാടികൾക്ക് ആളുകൾ ക്ഷണിച്ചതാണ്. ആരോടും അങ്ങോട്ട് പറഞ്ഞതല്ല. തരൂരിന് നിശ്ചയിച്ച പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയ സാഹചര്യത്തിലായിരുന്നു രാഘവന്റെ പരാമർശം.

തരൂരിനെ പോലെ ഒരാളെ അനാദരിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. ഇന്നത്തെ ഇന്ത്യയിൽ, കേരളത്തിൽ കോൺഗ്രസിനെ നയിക്കാൻ വേണ്ടത് തരൂരിനെ പോലെ ഒരാളെയാണ്. അതുകൊണ്ടാണ് കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാത്തേക്ക് മത്സരിക്കാൻ അദ്ദേഹം തീരുമാനിച്ചപ്പോൾ പരസ്യമായി പിന്തുണച്ചത്. ഇനിയും അദ്ദേഹത്തോടൊപ്പം ഉറച്ചു നിൽക്കുമെന്ന് എം.കെ. രാഘവൻ പറഞ്ഞു. 

Tags:    
News Summary - MK Raghavan react to Shashi tharoor Kozhikode programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.