തിരുവനന്തപുരം: മന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് യു.ഡി.എഫ് എം.എൽ.എമാർ നിയമസഭ കവാടത്തിൽ നടത്തിവരുന്ന സത്യഗ്രഹ സമരം രണ്ടുദിവസം പിന്നിട്ടു. മന്ത്രിമാർ ഉൾപ്പെടെ നേതാക്കൾ സമരം നടത്തുന്ന എം.എൽ.എമാരെ സന്ദർശിച്ചു. സ്വന്തം പാർട്ടി എം.എൽ.എമാർക്കൊപ്പം സത്യഗ്രഹികളെ സന്ദർശിച്ച കെ.എം. മാണിയെ സ്വീകരിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് മാണി മടങ്ങിയത്. നിയമസഭ 24ന് അവസാനിക്കുന്ന സാഹചര്യത്തിൽ സമരത്തിെൻറ ഭാവി തീരുമാനിക്കാൻ ബുധനാഴ്ച യു.ഡി.എഫ് യോഗം ചേരും.
ബാലാവകാശ കമീഷൻ അംഗങ്ങളുടെ നിയമനത്തിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന ഹൈകോടതി വിധിയും സ്വാശ്രയ മെഡിക്കൽ പ്രവേശത്തിെല അനിശ്ചിതാവസ്ഥയുടെ ഉത്തരവാദിത്തവും മുൻനിർത്തി മന്ത്രി കെ.കെ. െശെലജയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫിലെ അഞ്ച് അംഗങ്ങൾ തിങ്കളാഴ്ച വൈകീട്ടാണ് നിയമസഭയുടെ പ്രവേശന കവാടത്തിൽ സത്യഗ്രഹം ആരംഭിച്ചത്. കോൺഗ്രസിലെ വി.പി. സജീന്ദ്രൻ, റോജി എം.ജോൺ, എൽദോസ് കുന്നപ്പിള്ളി, മുസ്ലിംലീഗിലെ ടി.വി. ഇബ്രാഹീം, എൻ. ഷംസുദ്ദീൻ എന്നിവരാണ് സത്യഗ്രഹം നടത്തുന്നത്. ഇവർക്ക് കിടക്കുന്നതിന് ആവശ്യമായ െമത്തയും ഷീറ്റും പുതപ്പും ഉൾപ്പെടെ സൗകര്യങ്ങളെല്ലാം നിയമസഭ സെക്രേട്ടറിയറ്റ് ഒരുക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി സ്പീക്കർ സ്ഥലത്തെത്തി സമരം നടത്തുന്നവരുമായി സംസാരിച്ചിരുന്നു. ചൊവ്വാഴ്ച മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരെത്തി കുശലാന്വേഷണം നടത്തി. ഭരണപക്ഷത്തുനിന്ന് മുല്ലക്കര രത്നാകരൻ, ചവറ വിജയൻപിള്ള, പി.വി. അൻവർ, ടി.വി. ബാബു എന്നിവരും സമരസ്ഥലത്തെത്തി സൗഹൃദം പങ്കിട്ടു.
വി.എസ് കടന്നുപോയപ്പോൾ അവിടെ ഉണ്ടായിരുന്ന പ്രതിപക്ഷ എം.എൽ.എമാർ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി മന്ത്രിയുടെ രാജിയാവശ്യപ്പെട്ടു. പാർട്ടി എം.എൽ.എമാരായ പി.ജെ. ജോസഫ്, സി.എഫ്. തോമസ്, മോൻസ് ജോസഫ്, എന്. ജയരാജ് എന്നിവർെക്കാപ്പമാണ് സമരക്കാെര കാണാൻ കെ.എം. മാണി വന്നത്.
അതിനിടെ വ്യാഴാഴ്ച നിയമസഭ സമ്മേളനം അവസാനിക്കുന്ന സാഹചര്യത്തിൽ സമരത്തിൽ സ്വീകരിക്കേണ്ട ഭാവി നിലപാട് തീരുമാനിക്കാൻ ബുധനാഴ്ച അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുകയാണ്. കക്ഷിനേതാക്കളുടെ യോഗമാണ് വൈകീട്ട് മൂന്നിന് തലസ്ഥാനത്ത് ചേരുന്നത്. സഭ പിരിഞ്ഞാലും സമരവുമായി മുന്നോട്ടുപോകണമെന്ന അഭിപ്രായമാണ് ഉയർന്നിട്ടുള്ളത്. അങ്ങനെയെങ്കിൽ 24ന് ശേഷം സെക്രേട്ടറിയറ്റ് യു.ഡി.എഫിെൻറ സമരകേന്ദ്രമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.