ഉമ്മൻ ചാണ്ടി ഇതിഹാസ പുരുഷനെന്ന് എം.എം ഹസൻ

തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയെ കേരളത്തിലെ ജനങ്ങൾ ഇതിഹാസ പുരുഷനായി മാറ്റിയെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. ഓൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മൻ ചാണ്ടിയുമായി ബലജനസഖ്യം മുതലുള്ള ബന്ധമാണ് ഉള്ളത്. സഹപ്രവർത്തകരെ മാത്രമല്ല പൊതുജനങ്ങളെയെല്ലാം സ്നേഹം വാരിവിതരിയാണ് അദ്ദേഹം കീഴടക്കിയത് എന്നും അതാണ് അദ്ദേഹത്തിൻ്റെ വിലാപയാത്രയിലെ ജനസഞ്ചയതിൻറ്റെ സാന്നിധ്യം. ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുത്ത വിലാപയാത്ര അണ്ണാദുരൈയുടെ വിലാപയാത്രയായിരുന്നു. അതിലും കൂടുതൽ ജനങ്ങൾ പങ്കെടുത്തതാണ് ഉമ്മൻചാണ്ടിയുടെ വിലാപയാത്ര.

ഉമ്മൻചാണ്ടി നയിച്ച 2011ലെ സർക്കാരിൻ്റെ മുദ്രാവാക്യം ആയിരുന്ന "കരുതലും വികസനവും". ആ മുദ്രാവാക്യം ഉമ്മൻചാണ്ടിയുടെ നിർദേശം ആയിരുന്നു. അതിന് അനുസരിച്ചുള്ള പ്രവർത്തനമാണ് സർകാർ അന്ന് നടത്തിയത്. അദ്ദേഹത്തെയും കുടുംബത്തെയും വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലാണ് സോളാർ വിവാദം ഉരുത്തിരിഞ്ഞു വന്നത്. രാഷ്ട്രീയമായി അദ്ദേഹത്തെ തേജോവധം ചെയ്യുവാന് ആണ് എതിരാളികൾ വിവാദം സൃഷ്ടിച്ചതും ഉപയോഗിച്ചതും.

ഏതായാലും ജീവിച്ചിരുന്നപ്പോൾ തന്നെ സത്യം പുറത്തു വന്നത് കാണുവാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി. അദ്ദേഹം കേരളത്തിലെ വരും തലമുറക്ക് ഒരു പാഠപു്തകമാണ് എന്നും ഹസൻ പറഞ്ഞു. യോഗത്തിൽ പ്രസിഡൻ്റ് പി.എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് പാലോട് രവി, ഡോ.വിജയലക്ഷ്മി, അഖിലേഷ് നായർ, കെ.സി ചന്ദ്രഹാസൻ, കെ. വിമലൻ, ജയപ്രകാശ്,ഡോ. ഹരികൃഷ്ണൻ, ഡോ. പി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - MM Hasan says that Oommen Chandy is a legendary man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.