തിരുവനന്തപുരം: ഇന്ധനവിലവർധനക്കെതിരായ യു.ഡി.എഫ്, എൽ.ഡി.എഫ് ഹർത്താൽ കേരളത്തിൽ തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ. പ്രളയബാധിത പ്രദേശങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടില്ല. എന്നാൽ, ദുരിതാശ്വാസപ്രവർത്തനത്തെ ബാധിക്കാതെയായിരിക്കും ഹർത്താലെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസനും ഇടതുമുന്നണി സംസ്ഥാന കൺവീനർ എ. വിജയരാഘവനും പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും ഒാഫിസുകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കി. വിവാഹം, ആശുപത്രി, വിമാനത്താവളം, പാൽ, പത്രം എന്നിവയെയും വിദേശ സഞ്ചാരികളെയും ഒഴിവാക്കിയിട്ടുണ്ട്.
കോൺഗ്രസ് ആഹ്വാനം ചെയ്ത ദേശീയ ബന്ദാണ് യു.ഡി.എഫ് ഹർത്താലായി ആചരിക്കുന്നതെന്ന് ഹസൻ പറഞ്ഞു. പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനക്കെതിരെ 12ന് നിയോജക മണ്ഡലാടിസ്ഥാനത്തിൽ യു.ഡി.എഫ് നടത്താനിരുന്ന പ്രതിഷേധ പരിപാടി ശനിയാഴ്ച നടത്തുമെന്ന് കൺവീനർ പി.പി. തങ്കച്ചൻ അറിയിച്ചു. 17ന് മണ്ഡലാടിസ്ഥാനത്തിൽ എൽ.ഡി.എഫ് സായാഹ്ന ധർണയും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.