തിരുവനന്തപുരം: ചാരക്കേസ് സംബന്ധിച്ച തെൻറ പരാമർശം വളച്ചൊടിച്ചതാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസെൻറ വിശദീകരണം. ഉമ്മൻ ചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ എന്നും കൂറും കടപ്പാടുമുള്ള ആൻറണിയോടും ഉമ്മന്‍ ചാണ്ടിയോടും ഒരുപോലെ പ്രിയമാണെന്നും ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എം.എം. ഹസന്‍ പറഞ്ഞു.
ഡിസംബർ 23ന് കോഴിക്കോട് ഡി.സി.സിയിൽ നടന്ന കെ. കരുണാകരൻ അനുസ്മരണ ചടങ്ങിലാണ് ഹസൻ ചാരക്കേസുമായി ബന്ധപ്പെട്ട പരാമർശം നടത്തിയത്. ചാരക്കേസിൽ കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചതില്‍ ഖേദിക്കുന്നതായും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരനെ നീക്കാനുള്ള ശ്രമത്തെ എ.കെ. ആൻറണി തടഞ്ഞിരുന്നുവെന്നും ഹസൻ പറഞ്ഞു.
ഇത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ശൈലി മാറ്റണമെന്ന ആവശ്യമോ ശാസനയോ മതിയെന്നായിരുന്നു ആൻറണിയുടെ നിലപാട്. ഇക്കാര്യം പറഞ്ഞ് ആൻറണി തന്നെയും ഉമ്മൻ ചാണ്ടിയെയും നേരിട്ട് വിളിച്ചിരുന്നെന്നും ഹസൻ കോഴിക്കോട്ട് പറഞ്ഞിരുന്നു. ഇന്ന് ചിന്തിക്കുമ്പോള്‍ ലീഡറോട് കാണിച്ചത് കടുത്ത അനീതിയായിരുന്നു എന്ന് ബോധ്യമാകുന്നുവെന്നും ഹസൻ പറഞ്ഞു. പക്ഷേ, അത് അന്നത്തെ ചരിത്രസംഭവങ്ങൾ അനുസ്മരിച്ച വേളയിൽ ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ, ചിലർ അതിന് പുതിയ വ്യാഖ്യാനം നൽകിയിരിക്കുകയാണ്. അത് നിർഭാഗ്യകരമാണ്. ഉമ്മൻ ചാണ്ടിയെ ഇകഴ്ത്തിയും ആൻറണിയെ പുകഴ്ത്തിയും പറഞ്ഞിട്ടില്ല. ആൻറണിയും ഉമ്മൻ ചാണ്ടിയും ഒരുപോലെ തനിക്ക് ബന്ധവും കടപ്പാടും ഉള്ളവരാണ്. ഇപ്പോൾ വിഷത്തിൽ പുറത്തുനിന്നുള്ള വിമർശനങ്ങൾ പ്രതികാര മനോഭാവത്തോടെ ഉള്ളതാണെന്നും ഹസൻ ഫേസ്ബുക്കിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.