തൃശൂർ: ജനതാദൾ യുവും അതിെൻറ നേതാവ് എം.പി. വീരേന്ദ്രകുമാറും കാണിച്ചത് കടുത്ത വിശ്വാസവഞ്ചനയും നന്ദികേടുമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അവർ മുന്നണി വിട്ടതുകൊണ്ട് േതാളത്തിട്ട തോർത്ത് താഴെ വീഴുമ്പോഴുണ്ടാകുന്ന താൽകാലിക അസ്വസ്ഥത മാത്രമെയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പറയാൻ ഒരു കാരണമില്ലാത്ത സാഹചര്യത്തിൽ അവരുടെ യു.ഡി.എഫ് വിട്ടുപോക്ക് അധാർമികവും രാഷ്ട്രീയ സദാചാരത്തിന് യോജിക്കാത്തതും അവസരവാദപരവുമാണെന്നും ഹസൻ ആക്ഷേപിച്ചു.
ഇടതുമുന്നണി ലോക്സഭ സീറ്റ് നിഷേധിച്ചപ്പോൾ തങ്ങളുടെ ആത്മാഭിമാനത്തിനു മുറിവേറ്റുവെന്ന് പറഞ്ഞാണ് വീരേന്ദ്രകുമാറും സംഘവും യു.ഡി.എഫിൽ അഭയം തേടിയതെന്ന് ഹസൻ ഒാർമിപ്പിച്ചു. അഭയം മാത്രമല്ല അർഹമായ എല്ലാ പരിഗണനയും സ്ഥാനമാനങ്ങളും നൽകി. രണ്ട് എം.എൽ.എമാർ മാത്രമായിട്ടും യു.ഡി.എഫ് ഭരണത്തിൽ പ്രധാന വകുപ്പോടെ മന്ത്രി സ്ഥാനം നൽകി. കോൺഗ്രസ് ഭരിക്കുമ്പോൾ ഘടക കക്ഷികൾക്ക് നൽകാത്ത കൃഷിവകുപ്പ് തന്നെ കൊടുത്തു.
പാലക്കാട് ലോക്സഭ സീറ്റ് നൽകിയതിന് പുറമെ അധികാരമില്ലാത്ത സാഹചര്യത്തിൽ വീരേന്ദ്രകുമാറിനെ രാജ്യസഭാംഗമാക്കി. നിയമസഭയിൽ പ്രതിനിധി ഇല്ലാത്ത ഒരു പാർട്ടിയോട് ഇത്തരമൊരു ഉദാരത ഒരു രാഷ്ട്രീയ പാർട്ടിയും പ്രകടിപ്പിച്ചിട്ടില്ല. അടുത്ത അഞ്ചുവർഷം യു.ഡി.എഫിന് അവകാശപ്പെട്ട സീറ്റ് സ്വർണത്താലത്തിൽ എൽ.ഡി.എഫിനുെവച്ച് കൊടുത്താണ് ജനതാദൾ മുന്നണി വിട്ടത്. ഒരു കാരണവും പറയാനില്ലാതെ മുന്നണി മാറിയവരെ ജാഗ്രതയോടെ കാണണമെന്ന് ഹസൻ ഇടതുമുന്നണിയെ ഒാർമിപ്പിച്ചു. രാഷ്ട്രീയ കുതിരക്കച്ചവടത്തിനും വിലപേശലിനുമായാണ് നിലപാട് മാറ്റത്തിനുമാണ് സമയമെടുത്തത്. മുന്നണി മാറ്റത്തിനായി ന്യായമായി പറയാനുള്ള രാഷ്ട്രീയ വൈകാരിതയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. വിചിത്രമായ കാരണം പറഞ്ഞാണ് വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.