തിരുവനന്തപുരം: വെറുതെ കരക്കിരുന്ന് കളി കണ്ടവനല്ല, കളത്തിലിറങ്ങി കളിച്ചവനാണ് താനെന്ന് വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനം അനുസ്മരിച്ച് കഥാകൃത്ത് ടി. പത്മനാഭൻ. എം.എം. ഹസെൻറ ആത്മകഥ 'ഓർമച്ചെപ്പ്' പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്-ഗാന്ധി-നെഹ്റു മുക്ത ഭാരതമെന്ന പല്ലവി കേട്ട് തുടങ്ങിയിട്ട് കുറച്ചുകാലമായി. കേന്ദ്രത്തിൽനിന്നും കേരളത്തിൽനിന്നും അത് കേൾക്കുന്നു. കോൺഗ്രസ് മരിക്കില്ലെന്ന് കരുതുന്നയാളാണ് താൻ. കോൺഗ്രസിനെ നശിപ്പിക്കാൻ കോൺഗ്രസുകാർക്ക് മാത്രമേ കഴിയൂ. അത് നാം ഭംഗിയായി നിർവഹിക്കുന്നുണ്ട്. കോൺഗ്രസിെൻറ വിദ്യാർഥി പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു. 93ാം വയസ്സിലും ഖദർ ധരിക്കുന്നത് തുടരുന്നെന്നും പത്മനാഭൻ കൂട്ടിച്ചേർത്തു.
ഹസെൻറ ആത്മകഥ കേരള രാഷ്ട്രീയത്തിെൻറ പുനരാവിഷ്കരണം കൂടിയാണെന്ന് പ്രകാശനം നിർവഹിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പുസ്തകത്തിെൻറ ആദ്യ കോപ്പി ടി. പത്മനാഭൻ ഏറ്റുവാങ്ങി.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ മന്ത്രിമാരായ വി.എം. സുധീരൻ, ജി. സുധാകരൻ, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എം. ഹസൻ, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, പാേലാട് രവി, ഡോ. എം.ആർ. തമ്പാൻ എന്നിവർ സംസാരിച്ചു. ബി.എസ്. ബാലചന്ദ്രൻ സ്വാഗതവും നിഷ ഹസൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.