ഇടുക്കി: കെട്ടിട നിർമാണ നിയന്ത്രണം സംബന്ധിച്ച ഇടുക്കി ജില്ല കലക്ടറുടെ ഉത്തരവിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം നേതാവ് എം.എം മണി. ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ പുറപ്പെടുവിച്ച നിർമാണ നിയന്ത്രണ ഉത്തരവ് ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെ എന്ന് മണി പറഞ്ഞു.
അഭിപ്രായം പറയാൻ പാടില്ലെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ല. കലക്ടറുടെ ഉത്തരവിന്‍റെ ഗൗരവം മനസിലാക്കി കോടതി ഇടപെടുമെന്നാണ് വിശ്വാസം. ഏതെങ്കിലും ഉദ്യോഗസ്ഥൻ പറയുന്നത് കേട്ട് കലക്ടർ എന്തെങ്കിലും ചെയ്താൽ അതിനെ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്യും. ആര് വിരട്ടിയാലും ജനങ്ങൾക്ക് വേണ്ടി പൊരുതും.
ഇടുക്കിയിലെ 11 ലക്ഷം വരുന്ന ജനങ്ങൾ എന്ത് ചെയ്യണമെന്ന് കോടതി നിലപാട് സ്വീകരിക്കണം. അതുമായി സഹകരിക്കാൻ തയാറാണ്. ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവിടണം. ജനങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും എം.എം മണി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.