തിരുവന്തപുരം: ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറേണ്ടവരല്ല പൊലീസെന്ന് വൈദ്യുത മന്ത്രി എം.എം മണി. പൊലീസ് ജനാധിപത്യപരമായി പെരുമാറണം. നീതിന്യായ സംവിധാനം ഉടച്ചുവാർക്കണം. പൊലീസിെൻറ നിയമവിരുദ്ധ പ്രവർത്തനങ്ങളോട് യോജിപ്പില്ലെന്നും സംവിധാനത്തിൽ പുനരാലോചനവേണമെന്ന് മന്ത്രി മണി വ്യക്തമാക്കി.
പൊലീസിനെതിരായ വിമർശനങ്ങൾ ശക്തമാവുന്നതിനിടെയാണ് മന്ത്രിസഭയിലെ ഒരംഗം തന്നെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. ഇതേ വിഷയം ഉന്നയിച്ച് രാവിലെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിടുകയും ചെയ്തിരുന്നു. ഡി.ജി.പിയും പൊലീസ് സംവിധാനത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.