നെടുങ്കണ്ടം: എം.എം. മണി എം.എൽ.എയുടെ ഔദ്യോഗിക വാഹനത്തിന്‍റെ പിൻചക്രം ഓട്ടത്തിനിടെ ഊരിത്തെറിച്ചു. പിന്‍വശത്ത് ഇടതുഭാഗത്തെ ചക്രമാണ് ഊരിത്തെറിച്ചത്. ചൊവ്വാഴ്ച രാവിലെ 11.15ന് കേരള- തമിഴ്നാട് അതിർത്തിയായ കമ്പംമെട്ടാണ് സംഭവം. ആർക്കും പരിക്കില്ല.
എം.എം. മണി കൂട്ടാർ സർവിസ് സഹകരണ ബാങ്കിന്‍റെ നവീകരിച്ച ശാഖയുടെ ഉദ്ഘാടനത്തിന് കമ്പംമെട്ടിന് പോകും വഴിയാണ് അപകടം.
കമ്പംമെട്ട് ചെക്പോസ്റ്റിന് 100 മീറ്റര്‍ മാറി ചക്രം പൂർണമായും ഊരിത്തെറിക്കുകയായിരുന്നു. വാഹനത്തിന് വേഗം കുറവായതിനാല്‍ അപകടം ഒഴിവായി. എം.എം മണിക്ക് പുറമെ പി.എമാരും കാറിൽ ഉണ്ടായിരുന്നു.
സമീപത്ത് തന്നെയുള്ള വർക്ക്ഷോപ്പിൽ തകരാർ പരിഹരിച്ച ശേഷമാണ് എം.എൽ.എ യാത്ര തുടർന്നത്. മുമ്പും രണ്ടുതവണ സമാന സംഭവം ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.