തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി എം.എം മണി. പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ ആറ് പവർ ഹൗസുകളുടെ പ്രവർത്തനം തടസപ്പെട്ടു. ഇത് മൂലം വൈദ്യുതി ലഭ്യതയിൽ 350 മെഗാവാട്ടിെൻറ കുറവുണ്ടായി. കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും കുറവ് വന്നിട്ടുണ്ട്. ആകെ 750 മെഗാവാട്ടിെൻറ കുറവാണ് ഇതുമൂലം ഉണ്ടായിരിക്കുന്നതെന്നും മണി പറഞ്ഞു.
പുറത്ത് നിന്ന് വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. അത് സാധ്യമായില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
പി.കെ ശശി എം.എൽ.എക്കെതിരായ ആരോപണങ്ങൾക്കും എം.എം മണി മറുപടി പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പാർട്ടി നടപടിയെടുക്കും. പെൺകുട്ടിക്ക് എപ്പോഴും പൊലീസിനെ സമീപിക്കാൻ അവകാശമുണ്ടെന്നും മണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.