ശാന്തിവനം: നിലപാടിലുറച്ച് മന്ത്രി; എതിർത്ത് പ്രതിപക്ഷം

കൊച്ചി: ശാന്തിവനത്തിന് മുകളിലൂടെ വൈദ്യുതി ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്​ട്രീയപ്പോര് രൂ ക്ഷമാകുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലത്തിലൂടെ ലൈൻ കടന്നുപോകുന്നതിൽ അടിയന്തര സർക്കാർ ഇടപെടലുണ്ടാകണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത് വന്നതോടെ വിഷയം കൂടുതൽ കത്തുകയാണ്. വിവിധ രാഷ്​ട്രീയ കക്ഷികളുടെ ഇടപെടലിനോടൊപ്പം വി.എം. സുധീരനടക്കമുള്ളവർ നേരിട്ട് സന്ദർശിക്കുകയും ചെയ്തു. എന്നാൽ, യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാട് മന്ത്രി എം.എം. മണി വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾക്കായിരിക്കും ശാന്തിവനം സാക്ഷ്യം വഹിക്കുക.

നിലപാടിൽ മാറ്റമില്ലെന്ന് എം.എം. മണി
കൊച്ചി: ശാന്തിവനത്തിലൂടെ വൈദ്യുതി ലൈൻ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ഇക്കാര്യത്തിൽ വൈദ്യുതി ബോര്‍ഡ് പിന്നോട്ടില്ല. 20 വര്‍ഷം മുമ്പ്​ ആരംഭിച്ച പദ്ധതി അവസാനഘട്ടത്തില്‍ ഉപേക്ഷിക്കാനാവില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

40,000 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കായി ഒരുകുടുംബത്തി​െൻറ പ്രത്യേക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാവില്ല. മറ്റൊരു വഴിയിലൂടെ കൊണ്ടുപോകണമെന്ന് പറഞ്ഞാൽ കോടികൾ ഇനിയും ഒരുപാട് മുടക്കണം. ഏഴ് കോടി രൂപ അടങ്കലില്‍ തുടങ്ങിയ പദ്ധതിക്ക് 30 കോടി ഇതിനകം ചെലവായി. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ ബോധിപ്പിക്കേണ്ട ആശങ്കകള്‍ അവസാന നിമിഷം ഉന്നയിച്ചാല്‍ ഒന്നും ചെയ്യാനാവില്ല.

സ്ഥലം ഉടമയെ പരമാവധി സഹായിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. സമൂഹ നന്മക്കായി ചില കാര്യങ്ങൾ ചെയ്യുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - mm mani Shanthivanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.