ഉടുമ്പന്‍ചോലയില്‍ എം.എം. മണി തന്നെ; ദേവികുളത്തെ സ്ഥാനാർഥി പിന്നീട്​​

തൊടുപുഴ: മന്ത്രി എം.എം. മണിയെ തന്നെ ഉടുമ്പന്‍ചോലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം ഇടുക്കി ജില്ല സെക്ര​േട്ടറിയറ്റിൽ അംഗീകാരം. രണ്ടാമത്തെ സീറ്റായ ദേവികുളത്ത് ജില്ല കമ്മിറ്റി അംഗം ആര്‍. ഈശ്വരന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എ. രാജ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്​. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആരെന്ന് അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്നും ശനിയാഴ്ച ചേര്‍ന്ന ജില്ല സെക്ര​േട്ടറിയറ്റില്‍ തീരുമാനമെടുത്തു.

കേരള കോണ്‍ഗ്രസ് എമ്മുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ അവര്‍ക്ക്​ വിട്ടുനല്‍കാൻ തീരുമാനിച്ചു. രണ്ടുതവണ മത്സരിച്ചവര്‍ക്ക് ഇനി അവസരം നല്‍കേണ്ടെന്ന തീരുമാനത്തി​െൻറ അടിസ്ഥാനത്തിൽ​ എസ്. രാജേന്ദ്രന്‍ എം.എല്‍.എ മത്സരരംഗത്തുണ്ടാവില്ല. സിറ്റിങ് എം.എല്‍.എ കൂടിയായ എം.എം. മണിയെ മത്സരിപ്പിക്കാനുള്ള തീരുമാനം സെക്ര​േട്ടറിയറ്റ് ഐകകണ്‌ഠ്യേനയാണ്​ അംഗീകരിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.