എം.എം മണിയുടെ പരാമര്‍ശം കമ്യൂണിസ്റ്റുകാരന് യോജിക്കാത്തത് -ആനിരാജ

ദില്ലി: കെ.കെ രമ എം.എൽ.എയെ അധിക്ഷേപിച്ചുള്ള മുന്‍ മന്ത്രി എം.എം മണിയുടെ പരാമര്‍ശത്തിനെതിരെ സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗവും നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ. വാദങ്ങളിൽ ജയിക്കാൻ ഒരു സ്ത്രീയുടെ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ യോജിക്കാത്തതാണ് പരാമര്‍ശമെന്നും അവർ പറഞ്ഞു. കാലം മാറിയിരിക്കുന്നു. ഭാഷയിലും കാലാനുസൃതമായ മാറ്റം ഉണ്ടാകേണ്ടതാണെന്ന് നേതാക്കൾ തിരിച്ചറിയണം. ഇത്തരം പ്രയോഗങ്ങൾ അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്കും അതിന്‍റെ മുന്നേറ്റത്തിനും കരിനിഴൽ വീഴ്ത്തുന്നതാണെന്നും ആനി രാജ പറഞ്ഞു.

'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല' എന്നിങ്ങനെയായിരുന്നു എം.എം മണിയുടെ നിയമസഭയിലെ വിവാദ പരാമര്‍ശം. പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉയർത്തിയപ്പോഴും തന്‍റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നെന്ന നിലപാടാണ് എം.എം മണി സ്വീകരിച്ചത്. 

Tags:    
News Summary - MM Mani's remark does not suit a communist -Aniraja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.