വ്യാജ സൈറ്റുകൾവഴി മൊബൈൽ ഫോൺ വിലക്കുറവിൽ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്. ആകർഷകമായ ഓഫറുകളും ഉയർന്ന സാങ്കേതിക സവിശേഷതകളും നിരത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഓർഡർ ചെയ്ത മൊബൈൽ ഉപഭോക്താക്കളുടെ കയ്യിൽ എത്തുമ്പോൾ മേൽപ്പറഞ്ഞ സവിശേഷതകൾ ഒന്നും കാണുകയില്ല. പ
രാതി പറയാൻ ഇത്തരം സൈറ്റുകളുടെ ഹെൽപ്‌ലൈനുകളിൽ വിളിച്ചാൽ ഉപഭോക്താക്കളുടെ കംപ്യൂട്ടറുകളിൽ റീഫണ്ടിനായി എനി ഡസ്ക് പോലുള്ള സിസ്റ്റം ഷെയറിങ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും.ചില ഹെൽപ് ഡെസ്‌കുകൾ റീഫണ്ടിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടും. അതുവഴി പണം തട്ടാനാണ് ശ്രമം. ഇൗ വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുക്തിക്ക് നിരക്കാത്ത ഒാഫറുകൾ വാഗ്ദാനം ചെയ്യുന്ന എല്ലാ കച്ചവടങ്ങളും തട്ടിപ്പാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.