ഹയർ സെക്കൻഡറി മോഡറേഷൻ നാലുമാസത്തിനകം നിർത്തലാക്കണം -ഹൈകോടതി

കൊച്ചി: ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള മാർക്ക് മോഡറേഷൻ നിർത്തലാക്കാനുള്ള തീരുമാനം നാലുമാസത്തിനകം നടപ്പ ാക്കണമെന്ന്​ സർക്കാറിനോട്​ ഹൈകോടതി. കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സംസ്​ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിലെടുത്ത ഈ തീരുമാനം ​കേരളമൊഴികെയുള്ള സംസ്​ഥനങ്ങളിലെല്ലാം നടപ്പാക്കിയ പശ്ചാത്തലത്തിലാണ്​ ജസ്​റ്റി സ്​ പി.വി. ആശയുടെ ഉത്തരവ്​. കേരള സിലബസിലെ വിദ്യാർഥികൾക്ക് പഠനത്തോടനുബന്ധിച്ച പ്രവൃത്തികളുടെ പേരിൽ 40 ശതമാനം മാർക്ക് അധികം നൽകുന്നത്​ മറ്റ്​ സിലബസുകളിലെ ഹയർ സെക്കൻഡറി വിദ്യാർഥികളോടുള്ള വിവേചനമാ​ണെന്ന്​ ചൂണ്ടിക്കാട്ടി പ്ലസ് വൺ വിദ്യാർഥികളായ പത്തനംതിട്ട കരവാളൂർ സ്വദേശി റോഷൻ ജേക്കബ്, അഞ്ചൽ സ്വദേശിനി ആൻസ് ജേക്കബ്, ചെങ്ങന്നൂർ സ്വദേശി ആർ. നന്ദൻ എന്നിവർ നൽകിയ ഹരജികളാണ്​ കോടതി പരിഗണിച്ചത്​.

സി.ബി.എസ്.ഇ, ഐ.എസ്.സി (ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ്) തുടങ്ങിയ സിലബസുകളിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾ മാർക്ക്​ ലഭിക്കാൻ എഴുത്തുപരീക്ഷയെ മാത്രം ആശ്രയിക്കുമ്പോൾ പരീക്ഷക്കുമു​േമ്പതന്നെ 40 ശതമാനം മാർക്ക് ലഭിക്കുന്ന കേരള സിലബസിലെ പ്ലസ്​ ടു വിദ്യാർഥികൾ​ 60 ശതമാനം മാർക്കിനുവേണ്ടിയാണ് പരീക്ഷയെഴുതുന്നത്​. 2012 മുതൽ പ്രഫഷനൽ കോളജ് പ്രവേശനത്തിന് യോഗ്യത പരീക്ഷയുടെയും പ്രവേശന പരീക്ഷയുടെയും 50 ശതമാനം വീതം മാർക്കുകൾ പരിഗണിക്കുന്ന സംവിധാനം ഏർപ്പെടുത്തിയതോടെ മറ്റ്​ സിലബസുകളിലുള്ളവരിൽ അർഹതയുള്ളവരെയും മറികടന്ന്​ കേരള സിലബസിലുള്ളവർക്ക് കൂടുതലായി പ്രഫഷനൽ കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്ന അവസ്​ഥയുണ്ടായി. ഇത്​ പരിഹരിക്കാനാണ്​ 2017ൽ കേന്ദ്രസർക്കാർ സെക്രട്ടറിമാരുടെ യോഗം വിളിച്ചുകൂട്ടി തീരുമാനങ്ങളെടുത്തത്​. എന്നാൽ, തീരുമാനങ്ങൾ പാലിക്കാൻ കേരള സർക്കാർ തയാറായിട്ടില്ലെന്നായിരുന്നു ഹരജിയിലെ ആക്ഷേപം.

മോഡറേഷനും ഗ്രേസ് മാർക്കും അവസാനിപ്പിക്കണമെന്ന കാര്യത്തിൽ സർക്കാറി​​െൻറ നയതീരുമാനം വേണമെന്നും ഇതിന്​ പഠനം നടത്തി റിപ്പോർട്ട് നൽകാൻ 2018 മേയ് അഞ്ചിന് എസ്.സി.ആർ.ടിയെ ഏൽപിച്ചെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും പൊതു വിദ്യാഭ്യാസ അണ്ടർ സെക്രട്ടറി സത്യവാങ്മൂലം നൽകി. തീരുമാനങ്ങൾ നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്​ തള്ളിയാണ്​ നാലുമാസത്തിനകം തീരുമാനം നടപ്പാക്കാൻ കോടതി നിർദേശിച്ചത്​.

Tags:    
News Summary - Moderation issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.