തിരുവനന്തപുരം: സ്വർണ്ണക്കടത്തിനെക്കുറിച്ചും കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ചും വിമർശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ബി.ജെ.പിയുടെ ബൂത്ത് കാര്യകർത്താക്കളുമായി നമോ ആപ്പ് വഴി നടത്തിയ സംവാദത്തിലാണ് മോദിയുടെ വിമർശനങ്ങൾ.
സ്വർണ്ണക്കടത്ത് ഏത് ഉന്നത ഓഫീസുമായി ബന്ധപ്പെട്ടതാണെന്ന് എല്ലാവർക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസും പ്രധാനമന്ത്രി പരാമർശിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ വലിയ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് പങ്കുണ്ടെന്ന് മോദി ആരോപിച്ചു. പൊതുജനങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം തട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്നവർ രക്ഷപ്പെടില്ലെന്നും കർശന നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫും യു.ഡി.എഫും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവർ രണ്ടും പരസ്പരം തെറ്റുകൾ മറച്ചുവെക്കാൻ പ്രവർത്തിക്കുന്നവരാണ്. ഇതാണ് കേരളത്തിൽ അവർ കളിക്കുന്നത്. കേരളത്തിലെ ആളുകൾ വിദ്യാസമ്പന്നരാണ്, അവരെ ഇത് അറിയിക്കണം -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.