കേരള സന്ദർശനത്തിനിടെ ക്രൈസ്തവസഭാനേതാക്കളെ മോദി കണ്ടേക്കും

തിരുവനന്തപുരം: കേരള സന്ദർശനത്തിനിടെ ക്രൈസ്തവ സഭാനേതാക്കളെ പ്രധാനമ​ന്ത്രി നരേന്ദ്ര മോദി കണ്ടേക്കും. നാളെ കൊച്ചിയിൽ വെച്ചാവും കൂടിക്കാഴ്ച നടത്തുക. എട്ടോളം മതമേലധ്യഷൻമാരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ക്രൈസ്തവ വിഭാഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ബി.ജെ.പി ശ്രമം നടത്തുന്നതിനിടെയാണ് മോദി സഭാനേതാക്കളുമായി കൂടി​ക്കാഴ്ച നടത്തുന്നത്. ഏപ്രിൽ 24നാണ് സന്ദർശനത്തിനായി മോദി കേരളത്തിലെത്തുന്നത്. കൊച്ചിയിൽ നടക്കുന്ന റാലിയിലും തേവര എസ്.എച്ച് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന യുവം പരിപാടിയിലുമാണ് ആദ്യ ദിവസം പ​ങ്കെടുക്കുക. തുടർന്ന് വ​ന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫും സന്ദർശനത്തിനിടെ മോദി നിർവഹിക്കും.

ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളും അരമനകളും സന്ദര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍. കേന്ദ്രമന്ത്രി വി. മുരളീധരനും മുതിര്‍ന്ന നേതാക്കളും സഭാധ്യക്ഷന്മാരെ നേരില്‍ കണ്ട് ആശംകള്‍ നേര്‍ന്നിരുന്നു. ക്രൈസ്തവ സമൂഹത്തെ ഒപ്പംകൂട്ടാനുള്ള ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഈസ്റ്റര്‍ദിന സന്ദര്‍ശനങ്ങള്‍.

ക്രൈസ്തവ സമൂഹത്തെ ചേര്‍ത്തുനിര്‍ക്കുക എന്ന ദേശീയ നേതൃത്വത്തിന്റെ രാഷ്ട്രീയ നയപരിപാടിയുടെ ഭാഗമായാണ് ബി.ജെ.പി നേതാക്കളുടെ ഈസ്റ്റര്‍ ദിന സന്ദര്‍ശനങ്ങൾ. തിരുവനന്തപുരം ലത്തീന്‍സഭാ ആസ്ഥാനത്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ നേ​രിട്ടെത്തിയിരുന്നു.

Tags:    
News Summary - Modi may meet Christian Church leaders during his visit to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.