മൊഫിയയുടെ ആത്മഹത്യ: പ്രതികളുമായി തെളിവെടുത്തു

കോ​ത​മം​ഗ​ലം: നി​യ​മ വി​ദ്യാ​ർ​ഥി​നി മൊ​ഫി​യ പ​ർ​വീ​ൺ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ഭ​ർ​ത്താ​വ് ഇ​ര​മ​ല്ലൂ​ർ കു​റ്റി​ല​ഞ്ഞി മ​ലേ​ക്കു​ടി മു​ഹ​മ്മ​ദ് സു​ഹൈ​ൽ (27), ഭ​ർ​തൃ​മാ​താ​വ് റു​ഖി​യ (55), ഭ​ർ​തൃ​പി​താ​വ് യൂ​സ​ഫ് (63) എ​ന്നി​വ​രെ പൊ​ലീ​സ് തെ​ളി​വെ​ടു​പ്പി​നാ​യി കു​റ്റി​ലി​ഞ്ഞി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ത്.

മൊ​ഫി​യ പ​ർ​വീ​ൺ ആ​ത്മ​ഹ​ത്യ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല സി ​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി വി. ​രാ​ജീ​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​ത്. ഗാ​ർ​ഹി​ക പീ​ഡ​ന വ​കു​പ്പു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യ തെ​ളി​വു​ക​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്ന്​ ഡി​വൈ.​എ​സ്.​പി പ​റ​ഞ്ഞു. 

Tags:    
News Summary - Mofiyas suicide Evidence taken with defendants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.