ആലുവ: നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ നിക്കാഹിന്റെ ചിത്രങ്ങളും വിഡിയോയും അന്വേഷണ സംഘം പരിശോധിക്കും. അതിനായി അവ ഹാജരാക്കാന്‍ ഫോട്ടോഗ്രാഫറോടും വീിഡിയോഗ്രാഫറോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ കോതമംഗലത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുഖിയ (55), ഭര്‍തൃ പിതാവ് യൂസഫ് (63) എന്നിവരെയാണ് തെളിവെടുപ്പിനായി ബുധനാഴ്ച വീട്ടിലെത്തിച്ചത്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കഴിഞ്ഞ ദിവസമാണ് ആലുവ മജിസ്ട്രേറ്റ് കോടതി ഇവരെ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ നൽകിയത്. മൂന്ന് ദിവസമാണ് കസ്റ്റഡി അനുവദിച്ചത്. വ്യാഴാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കും.
ഭര്‍ത്താവിന്റെ വീട്, മൊഫിയ പരാതിയില്‍ പറഞ്ഞിരിക്കുന്ന വീട്ടിലെ മുറികള്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.രാജീവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. വീടിെൻറയും മുറികളുടെയും മഹസര്‍ തയാറാക്കി. കോതമംഗലത്തുനിന്ന് തിരികെ എത്തിച്ച ശേഷം പൊലീസ് മൂവരെയും ചോദ്യം ചെയ്തു. മൊഫിയയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴികളും എടുക്കുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.