തളിപ്പറമ്പ് (കണ്ണൂർ): ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിെൻറ ചികിത്സക്കായി എട്ടര കോടി രൂപ നൽകുമെന്ന് മാട്ടൂലിലെ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റി പ്രഖ്യാപിച്ചു. എസ്.എം.എ രോഗബാധിതനായ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിെൻറ ചികിത്സാവശ്യാർഥം രൂപവത്കരിച്ച കമ്മിറ്റിക്ക് ലഭിച്ച 46 കോടിയിൽനിന്നും മുഹമ്മദിെൻറയും സഹോദരി അഫ്രയുടെയും ചികിത്സക്ക് പ്രതീക്ഷിക്കുന്ന ചെലവ് കഴിച്ച് ബാക്കി തുകയാണ് സമാന രോഗമുള്ള ചപ്പാരപ്പട വിലെ മുഹമ്മദ് ഖാസിമിനും ലക്ഷദ്വീപിലെ ഇശൽ മറിയത്തിനും നൽകാൻ തീരുമാനിച്ചിട്ടുള്ളത്.
ഇരു കുട്ടികൾക്കും എട്ടര കോടി രൂപ വീതം മാട്ടൂൽ മുഹമ്മദ് ചികിത്സ കമ്മിറ്റി മരുന്ന് കമ്പനിക്ക് നേരിട്ട് കൈമാറും. പഞ്ചായത്ത് പ്രസിഡൻറ് ഫാരിഷ ടീച്ചർ ചെയർപേഴ്സണും ടി.പി. അബ്ബാസ് ഹാജി ജനറൽ കൺവീനറുമായ മാട്ടൂലിലെ കമ്മിറ്റി ഖാസിമിന് നൽകിയ സ്വാതന്ത്ര്യ ദിന സമ്മാനമാണ് ഈ പ്രഖ്യാപനം. അടുത്ത മാസം 26ന് രണ്ട് വയസ്സ് പൂർത്തിയാവുന്ന ഖാസിമിെൻറ ചികിത്സക്കായി ഇനി ലഭിക്കേണ്ടത് ഏഴ് കോടി രൂപയാണ്. അതിനായി കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു.
നേരത്തെ ഈ തുക സർക്കാർ മുഖേന കൈമാറാനായിരുന്നു മാട്ടൂലിലെ കമ്മിറ്റി ആലോചിച്ചിരുന്നത്. എന്നാൽ, അങ്ങനെ ചെയ്യുന്നത് കാലതാമസം വരുത്തുമെന്നതിനാലും അവർ തുക നൽകാൻ ആഗ്രഹിച്ച രണ്ട് കുട്ടികളുടെയും ആരോഗ്യ നില കൂടുതൽ സങ്കീർണമായതിനാലും മാട്ടൂൽ കമ്മിറ്റി കഴിഞ്ഞ ദിവസം എക്സിക്യുട്ടീവ് യോഗം ചേർന്നാണ് ഓരോ മലയാളിയും ആഗ്രഹിച്ച തീരുമാനം കൈക്കൊണ്ടതെന്നും ഖാസിം ചികിത്സാ സഹായ കമ്മിറ്റി ചെയർപേഴ്സൺ സുനിജ ബാലകൃഷ്ണൻ പറഞ്ഞു.
സർവകക്ഷി കൂട്ടായ്മയിൽ രൂപവത്കരിച്ച ചികിത്സാ സഹായ കമ്മിറ്റി നിരന്തരം പ്രവർത്തിച്ചിട്ടും മാധ്യമങ്ങളടക്കം പ്രചാരണം നടത്തിയിട്ടും തിങ്കളാഴ്ച വരെ 2,52,96,848 രൂപ മാത്രമാണ് അക്കൗണ്ട് വഴി സമാഹരിക്കാനായത്. ഇപ്പോൾ മാട്ടൂൽ മുഹമ്മദ് ചികിത്സ കമ്മിറ്റി പ്രഖ്യാപിച്ച 8.5 കോടി രൂപയും ചേർത്താൽ 11 കോടി രൂപയാണ് ഖാസിമിെൻറ ചികിത്സക്കായി ലഭിച്ചത്. ചികിത്സക്കാവശ്യമായ മരുന്ന് എത്തിക്കാൻ വേണ്ട 18 കോടി രൂപയിൽ ഇനി 39 ദിവസങ്ങൾകൊണ്ട് കണ്ടെത്തേണ്ടത് ഏഴ് കോടി രൂപയാണ്.
സോൾജെൻസ്മ മരുന്ന് ഇന്ത്യയിലേക്കെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ തുടങ്ങിയിട്ടുണ്ട്. അതിനായി എം.പി മുഖേന കേന്ദ്ര സർക്കാറിെൻറ സഹായം തേടിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ചികിത്സ സഹായ കമ്മിറ്റി ജനറൽ കൺവീനർ അബ്ദുറഹ്മാൻ പെരുവണ, എം.എം. അജ്മൽ, കെ.വി. രാഘവൻ, ഉനൈസ് എരുവാട്ടി, എം. മൈമൂനത്ത് എന്നിവരും പങ്കെടുത്തു.
ഖാസിമിനെ സഹായിക്കാം
Google Pay: 8921445260.
Paytm UPI ID: qasim@fbl
MUHAMMAD QASIM CHIKILSA SAHAYA COMMITTEE
FEDERAL BANK, ERIAM BRANCH
A/C No: 13280200001942.
IFSC: FDRL0001328.
MUHAMMAD QASIM CHIKILSA SAHAYA COMMITTEE
SOUTH INDIAN BANK, PILATHARA BRANCH.
A/c. No: 0612053000009301.
IFSC: SIBL0000612.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.