നിസാമിന്‍റെ വധഭീഷണി: സ്പെഷ്യൽ ബ്രാഞ്ച് എസ്.പി അന്വേഷിക്കും

പാലക്കാട്: ചന്ദ്രബോസ് വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം വധഭീഷണി മുഴക്കിയെന്ന  ബന്ധുവിന്‍റെ പരാതി പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് എസ്.പി അന്വേഷിക്കും. അടുത്ത ബന്ധുവും ബിസിനസ് പങ്കാളിയുമായ ബഷീർ അലിയാണ് പാലക്കാട് എസ്.പിക്ക് കഴിഞ്ഞ 21ാം തീയതി പരാതി നൽകിയത്. കൂടാതെ  ബഷീർ അലിയുടെ വീട് ഉൾപ്പെടുന്ന ആലത്തൂർ പൊലീസും പരാതിയിൽ അന്വേഷണം നടത്തുന്നുണ്ട്.

14-07-16ൽ ബിസിനസ് കാര്യങ്ങൾ സംസാരിക്കുന്നതിനായി ബഷീർ അലി കണ്ണൂർ സെൻട്രൽ ജയിലിലെത്തി നിസാമിനെ സന്ദർശിച്ചിരുന്നു. നിസാമിന്‍റെ മാനേജരും ഒപ്പമുണ്ടായിരുന്നു. സന്ദർശനത്തിനിടെയാണ് ബഷീർ അലിയെ നിസാം ഭീഷണിപ്പെടുത്തിയത്. താൻ പറയുന്നത് കേട്ടില്ലെങ്കിൽ വെച്ചേക്കില്ലെന്നായിരുന്നു നിസാമിന്‍റെ ഭീഷണി. ഗുണ്ടകളെ ഉപയോഗിച്ച് തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും നിസാം ഭീഷണിപ്പെടുത്തിയതായി പരാതിയിൽ ബഷീർ അലി പറയുന്നുണ്ട്.

നിസാം ടെലിഫോണിലൂടെ വധഭീഷണി നടത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ 20നാണ് സഹോദരന്മാരായ അബ്ദുല്‍ റസാഖും അബ്ദുല്‍ നിസാറും തൃശൂര്‍ റൂറല്‍ എസ്.പി ആർ. നിശാന്തിനിക്ക് പരാതി നൽകിയത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് പരാതിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി പിന്നീട് സഹോദരങ്ങൾ പിൻവലിച്ചു.

 

Tags:    
News Summary - mohammed nisam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.