ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് സ്കൂളിൽ ദേശീയ പതാക ഉയർത്തിയതിലൂടെ വിവാദത്തിൽപെട്ട ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് റിപ്പബ്ലിക് ദിനത്തിലും കേരളത്തിൽ പതാക ഉയർത്തും. വാർത്ത ഏജൻസി പി.ടി.െഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആഗസ്റ്റ് 15ലേതു പോെല ജനുവരി 26നും പാലക്കാെട്ട ഒരു സ്കൂളിലാണ് പതാക ഉയർത്തൽ. പാലക്കാട് നഗരത്തിൽ ജനുവരി 26ന് തുടങ്ങുന്ന ആർ.എസ്.എസ് ക്യാമ്പിൽ പെങ്കടുക്കാനാണ് ഭാഗവത് എത്തുന്നത്.
സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സർസംഘ്ചാലക് എവിടെയാണോ ഉള്ളത് അവിടെ ദേശീയ പതാക ഉയർത്തൽ ആർ.എസ്.എസിെൻറ രീതിയാണെന്ന് കേരളത്തിലെ മുതിർന്ന സംഘ് നേതാവ് അറിയിച്ചു. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ഭാരതീയ വിദ്യാനിേകതന്‍ കീഴിലുള്ള സ്കൂളിലാണ് ക്യാമ്പും പതാക ഉയർത്തലും. ആഗസ്റ്റ് 15ന് മോഹൻ ഭാഗവത് സ്കൂൾ അസംബ്ലിയിൽ പതാക ഉയർത്തിയത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ജില്ല ഭരണകൂടം സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചിരുന്നു. ഇക്കാര്യത്തിൽ നടപടിക്ക് ഇൗയിടെ മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.