മലപ്പുറം: മോഹൻലാൽ നടൻ മാത്രമല്ലെന്നും കേണലും പത്മഭൂഷൻ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്തമുണ്ടെന്നും ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർപേഴ്സൻ ശോഭന ജോർജ്. നിരവധി പാവപ്പെട്ട സ്ത്രീകളുടെ ഉപജീവനമാർഗം കൂടിയായ ഖാദിയെ പ്രോത്സാഹിപ്പിക്കുകയാണ് മോഹൻലാൽ ചെയ്യേണ്ടത്. 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം അയച്ച വക്കീൽ നോട്ടീസിന് നിയമോപദേശം കിട്ടിയ ശേഷം മറുപടി നൽകുമെന്ന് ശോഭന അറിയിച്ചു.
സ്വകാര്യ സ്ഥാപനത്തിെൻറ ഉല്‍പന്നത്തിന് ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഖാദി ബോര്‍ഡിന് നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവുമുണ്ടാക്കുമെന്നും വിലയിരുത്തി പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബോർഡ് നോട്ടീസയച്ചിരുന്നു.
തുടർന്ന് പരസ്യം സ്ഥാപനം പിൻവലിച്ചെങ്കിലും പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നും 50 കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് പിന്നീട് മോഹൻലാൽ ഖാദി ബോർഡിനും വക്കീൽ നോട്ടീസയച്ചു. പാവങ്ങളോട് ഉത്തരവാദിത്തമുള്ളയാൾ അവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന ജോലി ചെയ്യരുതെന്നും ശോഭന മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.