കണ്ണൂർ: ‘‘എന്തെങ്കിലും പറഞ്ഞിറ്റാേമ്പാ കശപിശ ഉണ്ടാകും. എന്നല്ലാതെ ഒാളെ മനസ്സിൽ ഒന്നൂല്ലപ്പാ... ഞങ്ങളോട് ഇഷ്ടൂല്ലെങ്കി പിന്ന ഞങ്ങളെ ഒറ്റക്കാക്കീറ്റ് ഒാള് എപ്പളേ പോവായിരുന്നില്ലേ..?’’ തന്നെ തല്ലിയ കൊച്ചുമകളെക്കുറിച്ച് മുത്തശ്ശിയുടെ മാതൃത്വം കനിയുന്ന വാക്കുകൾ. ദീപയെക്കുറിച്ച് മുത്തശ്ശി കല്യാണി ഇതുപറയുേമ്പാൾ അമ്മ ജാനകിക്കും മറ്റൊരു അഭിപ്രായമില്ല. ദീപയും കല്യാണിയും ജാനകിയും അത്താണിയിൽ ഇപ്പോൾ ഒന്നാണ്. സാമൂഹികമാധ്യമങ്ങളിലെ വലിയ ചർച്ചയിലെ കഥാപാത്രങ്ങളായിരുന്നു അവർ. ചർച്ചകളിൽ ദീപ, മുത്തശ്ശിയെ തല്ലിയ ചെറുമകളെന്ന വില്ലത്തി. പേക്ഷ, ഇൗ അമ്മക്കും മക്കൾക്കും അരികിലെത്തുേമ്പാഴുള്ള കാഴ്ച മറ്റൊന്നാണ്. ഏതൊരു അമ്മയും മക്കളുമെന്നപോലെ അവർക്കിടയിൽ സ്നേഹമുണ്ട്. വൈകാരിക അടുപ്പമുണ്ട്. അത്താണിയിലെത്തിയ ആദ്യദിവസം അവർ ഒന്നിച്ച് ഉണ്ടു. ഉറങ്ങി. അവശരായ മുത്തശ്ശിക്കും അമ്മക്കും സഹായിയായി ദീപ അരികുചേർന്ന് തന്നെയുണ്ട്.
സാമൂഹികമാധ്യമങ്ങളിൽ ലോകം കണ്ട, ഏതാനും മിനിറ്റുകളുള്ള വിഡിയോ ആണ് അവരെ അത്താണിയിലെത്തിച്ചത്. ദാരിദ്ര്യത്തിെൻറ പടുകുഴിയിൽ പട്ടിണിയുടെ പാരമ്യത്തിൽ ദീപക്ക് പറ്റിയൊരു കൈയബദ്ധം മാത്രമായിരുന്നു അത്. വിഡിയോയിൽ അത് പകർത്തി സോഷ്യൽമീഡിയയിൽ വൈറലാക്കിയവർ പേക്ഷ, കണ്ണൂർ ആയിക്കര ഉപ്പാലവളപ്പിലെ ദീപയുടെയും കുടുംബത്തിെൻറയും ദുരിതകഥ ലോകത്തോട് പറഞ്ഞില്ല. മുത്തശ്ശി കല്യാണിക്ക് വയസ്സ് 90 കഴിഞ്ഞു. അമ്മ ജാനകി 70ലെത്തി. പ്രായത്തിെൻറ രോഗപീഡകളാൽ വലയുന്ന ഇവർക്ക് ആകെയുള്ള ആശ്രയമാണ് 39കാരി ദീപ. അഞ്ചാം ക്ലാസിലും രണ്ടിലും പഠിക്കുന്ന രണ്ടു മക്കളുമുണ്ട് ദീപക്ക്. ഭർത്താവ് എട്ടുവർഷം മുമ്പ് വീടുവിട്ട് പോയതാണ്.
പ്രായമായ അമ്മമാരെയും മക്കളെയും നോക്കുന്നത് ദീപ തനിച്ച്. അമ്മക്കും മുത്തശ്ശിക്കും ലഭിക്കുന്ന വിധവ പെൻഷൻ മാത്രമാണ് വരുമാനം. ടൗണിലെ തയ്യൽക്കടയിലെ സഹായിജോലിയിൽനിന്നുള്ള വരുമാനമാണ് ഇത്രയും കാലം അഞ്ചു വയറുകളെ ഉൗട്ടിയത്. അഞ്ചാം ക്ലാസുകാരി മകൾക്കെതിരെ അതിക്രമത്തിന് ശ്രമമുണ്ടായതോടെ അടച്ചുറപ്പില്ലാത്ത വീട്ടിൽ കുട്ടികളെ തനിച്ചാക്കി ജോലിക്ക് പോകാൻ കഴിയില്ലെന്നായി. ഇതോടെ വീട്ടിൽ അടുപ്പ് പുകയാതായി.
പട്ടിണി കണ്ടറിഞ്ഞ് ആരെങ്കിലും നൽകുന്ന സഹായംകൊണ്ടാണ് വല്ലപ്പോഴും വിശപ്പകറ്റിയത്. ഇത്തരമൊരു ദുരിതാവസ്ഥയിൽ സംഭവിച്ചുപോയ പ്രകോപനമാണ് അയൽക്കാർ ആരോ പകർത്തി സാമൂഹികമാധ്യമങ്ങളിലിട്ടത്. അതുകണ്ട് തന്നെ പഴിക്കുന്നതിൽ ദീപക്ക് സങ്കടമേറെയുണ്ട്. അതേസമയം, ദീപയുടെ കൈയബദ്ധം അമ്മമനസ്സ് പൊറുത്തുകഴിഞ്ഞു. മുത്തശ്ശിയെ തല്ലിയ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനെത്തിയ അന്വേഷണ ഉദ്യോഗസ്ഥരോട് മകളെക്കുറിച്ച് അമ്മ പറഞ്ഞത് നല്ലതുമാത്രം. സാമൂഹികമാധ്യമങ്ങളിലെ ചർച്ചയും കേസുമൊക്കെ ആയതോടെ പൊലീസാണ് മൂവരെയും പുനരധിവാസകേന്ദ്രമായ ആയിക്കരയിലെ അത്താണിയിലെത്തിച്ചത്. അത്താണിയിെൽ ഇവരെ കാണാനെത്തുന്നവരോട് കല്യാണിയും ജാനകിയും ചോദിക്കുന്നത് ഇതാണ്: ‘‘അച്ഛനില്ലാത്ത രണ്ട് മക്കളെ പോറ്റേണ്ടതല്ലേ... ദീപക്ക് ആരെങ്കിലും ഒരുജോലി നൽകാമോ..?’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.