മരട്: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച പിഞ്ഞുകുഞ്ഞിനെ രക്ഷിക്കാൻ പണം കണ്ടെത്തിയത് ജാതിമത അതിർവരമ്പുകളെല്ലാം മറന്ന് മഹാമൃത്യുഞ്ജയ ഹോമംതന്നെ നടത്തി. മരടിലെ ഓട്ടോ തൊഴിലാളിയായ കുമ്പളം നികര്‍ത്തില്‍ വീട്ടില്‍ സഫീറിെൻറയും രഹ്നയുടെയും മകള്‍ ഒന്നര വയസ്സുള്ള ഇഫ്ര മറിയത്തിനുവേണ്ടിയാണ് സനാതനധര്‍മ സംരക്ഷണസമിതിയും സഞ്ജീവനി പൂജമഠവും ചേര്‍ന്ന് വേറിട്ട വഴി കണ്ടെത്തിയത്.
കെ.ജെ. ബാലകൃഷ്ണന് എമ്പ്രാന്തിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ ഹോമത്തില്‍ കെ.ജെ. രാജന് എമ്പ്രാന്തിരി, പാണ്ഡുരംഗ ശാസ്ത്രികള്‍, സ്വാമി സന്തോഷ്, സ്വാമി പ്രശാന്ത്, സ്വാമി ശ്രീകാന്ത്, സ്വാമി നരസിംഹന്, സ്വാമി പ്രശാന്ത്, സ്വാമി അനൂപ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഹോമത്തിെൻറ മുഴുവന്‍ െചലവും സഞ്ജീവനി പൂജമഠമാണ് വഹിച്ചത്.
100 രൂപയുടെ കൂപ്പണിലൂടെയും സംഭാവനയായും ലഭിച്ച 3,40,000 രൂപയും ഇഫ്രയുടെ പിതാവ് സഫീറിന് സഞ്ജീവനി പൂജമഠത്തില് ബാലകൃഷ്ണന് എമ്പ്രാന്തിരി കൈമാറി. സെക്രട്ടറി രാജീവ് കൂട്ടുങ്കല്‍, സി.കെ. സഹദേവന്, നിമില്‍ മോഹന്‍, വനിതസംഘം പ്രസിഡൻറ് ഉമ ജയപ്രകാശ്, സെക്രട്ടറി സിനി ഷാജി, ട്രഷറർ ബിന്ദു അനില്‍ കുമാര്‍, സഞ്ജീവനി പൂജമഠം ട്രസ്റ്റി ആതിര കെ. ബാലകൃഷ്ണന് എന്നിവര്‍ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.