സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ല; മകളുടെ വിവാഹം മുടങ്ങുമെന്ന പേടിയിൽ ഗൃഹനാഥൻ ജീവനൊടുക്കി

തിരുവനന്തപുരം: സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസാണ്(55) ആത്മഹത്യചെയ്തത്. വിഷംകഴിച്ച് ചികിത്സയിലിരിക്കേയാണ് തോമസ് മരിച്ചത്.

നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ മകളുടെ വിവാഹാവശ്യത്തിനായാണ് തോമസ് തിരികെ ചോദിച്ചത് . പലതവണ ഈ ആവശ്യമുന്നയിച്ച് ബാങ്കിനെ സമീപിച്ചെങ്കിലും പണം തിരികെ നൽകാനാവില്ലെന്ന് ബാങ്ക് അറിയിച്ചു. പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് തോമസ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

പണം ലഭിക്കാത്തതിൽ മനംനൊന്ത് ഏപ്രിൽ 19നാണ് തോമസ് വിഷം കഴിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. 

Tags:    
News Summary - Money deposited in cooperative bank was not returned; man committed suicide fearing that his daughter's marriage would fail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.