തലശ്ശേരി: കണ്ണിൽ മുളകുപൊടി വിതറി യുവാവിൽ നിന്ന് എട്ടു ലക്ഷം കവർന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ കക്കാട് മർഹബയിൽ അബ്ദുൽ നൂർ തങ്ങളെ (42) യാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ മാർക്കറ്റിന് സമീപമാണ് ഇയാൾ പിടിയിലായത്.
തലശ്ശേരി തോട്ടുമ്മൽ സ്വദേശിയായ മുഹമ്മദലിയുടെ കൈയിൽ നിന്നാണ് എട്ടു ലക്ഷം രൂപ കവർന്നത്. കഴിഞ്ഞ ഡിസംബറിൽ തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡിലെ സഹകരണ ബാങ്ക് പരിസരത്തായിരുന്നു സംഭവം. ബാങ്കിൽ നിന്നും പഴയ സ്വർണം എടുക്കാൻ പോകുമ്പോഴാണ് യുവാവ് കവർച്ചക്കിരയായത്.
തലശ്ശേരി എസ്.ഐ എ. അഷറഫ്, അഡീഷനൽ എസ്.ഐ അശോകൻ, സി.ഡി പാർട്ടിയിലെ സുജേഷ്, മനീഷ് എന്നിവരടങ്ങിയ സംഘമാണ് നൂർ തങ്ങളെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ തലശ്ശേരി സ്വദേശികളായ രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.