പണം തട്ടിപ്പ്; ഒറ്റപ്പാലം സ്റ്റേഷനിലെ പൊലീസുകാരന് സസ്‌പെൻഷൻ

തിരുവനന്തപുരം: ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു.

സിവിൽ പൊലീസ് ഓഫിസർ ആർ.കെ. രവിശങ്കറിനെയാണ് സസ്‌പെൻഡ് ചെയ്തത്. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് ആണ് നടപടി സ്വീകരിച്ചത്. അച്ചടക്കമുള്ള സേനയിലെ ഉത്തരവാദിത്തമുള്ള പൊലീസ് ഉദ്യോഗസ്ഥനായ രവിശങ്കറിന്റെ പെരുമാറ്റം ന്യായീകരിക്കാനാവാത്തതും പൊതുജനങ്ങൾക്കിടയിൽ പൊലീസിന്റെ യശസ്സിന് കളങ്കവും വകുപ്പിന് അപകീർത്തിയും ഉണ്ടാക്കുന്നതുമാണെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.

രവിശങ്കറിനെതിരെ നെടുമങ്ങാട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ല ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി വകുപ്പുതല അന്വേഷണം നടത്തും.

Tags:    
News Summary - money laundering; Ottapalam station policeman suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.