വൈഗയും മാഷ് സത്യൻ മുദ്രയും

മൂകാഭിനയത്തിൽ മൂന്നാംതവണയും വൈഗ

തിരുവനന്തപുരം: മൂകാഭിനയത്തിൽ തുടർച്ചയായ മൂന്നാം തവണയും എ ഗ്രേഡുമായി വൈഗ. വയനാട് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥിയാണ് ഹാട്രിക് നേട്ടത്തിനുടമയായ വൈഗ.

കഴിഞ്ഞ രണ്ടു തവണ ഹൈസ്കൂൾ വിഭാഗത്തിലും ഇത്തവണ ഹയർ സെക്കൻഡറി വിഭാഗത്തിലുമായാണ് വൈഗ നേട്ടം കൈവരിച്ചത്.

ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള മാറ്റിനിർത്തലുകളുടെ പശ്ചാത്തലത്തിൽ കറുപ്പ് എന്ന ഏകാഭിനയവുമായെത്തിയാണ് വൈഗയുടെ നേട്ടം.

മുപ്പത് വർഷമായി നാടക രംഗത്തും ചിത്രകലയിലും സജീവസാനിദ്ധ്യമായ സത്യൻ മുദ്രയാണ് വൈഗയുടെ ഗുരു. അടുത്ത വർഷവും സമകാലീന പ്രസക്തമായ മറ്റൊരു വിഷയവുമായി സംസ്ഥാന സ്കൂൾ കലോത്സവ മത്സരത്തിലെത്തുമെന്ന് വൈഗ പറയുന്നു.

Tags:    
News Summary - kerala state school kalolsavam 2025 monoact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.