കൊച്ചി: പുരാവസ്തു വിൽപനയുടെ പേരിൽ പലരിൽനിന്നായി 10 കോടി തട്ടിയ മോൺസണിെൻറ കൈയിലുണ്ടെന്ന് പറയുന്ന ഭൂരിഭാഗം 'അമൂല്യ' വസ്തുക്കളും 'േമഡ് ഇൻ എറണാകുളം'. ദേവസങ്കൽപത്തിലെ ദാരുശിൽപം, പഴയനിയമത്തിലെ മോശയുടെ വടി, ശ്രീനാരായണഗുരുവിെൻറ വടി, മൈസൂരു കൊട്ടാരത്തിലെ പഞ്ചലോഹ ശിൽപം, മൈസൂരു കൊട്ടാരത്തിെൻറ ഒറിജിനൽ ആധാരം, വജ്രക്കല്ലുകൾ പൊതിഞ്ഞ കോടികൾ വിലയുള്ള വാച്ചുകൾ...ഇങ്ങനെ പോകുന്നു മോൺസൺ പുറംലോകത്തെ വിശ്വസിപ്പിച്ച അമൂല്യശേഖരങ്ങളുടെ നിര.
ലോകത്ത് ഇന്നുവരെ കാണാത്തതും കേൾക്കാത്തതുമായ വസ്തുക്കളാണ് ഇയാൾ യൂട്യൂബ് ചാനലുകൾ വഴിയും പത്ര-ദൃശ്യമാധ്യമങ്ങളിലെ ബന്ധം പ്രയോജനപ്പെടുത്തിയും പ്രചരിപ്പിച്ചത്. ഇതിലൂടെ വിശ്വസ്തത ആർജിച്ച് കോടികളുടെ വിൽപനയായിരുന്നു ലക്ഷ്യം. പലരും ഈ വാർത്തകൾ കണ്ടാണ് ഇയാളെ സമീപിച്ചത്. ഇതിൽ മെഗാസ്റ്റാറുകൾ മുതൽ വമ്പൻ ബിസിനസുകാർ വരെയുണ്ട്. മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ മുതൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടൊപ്പമുള്ള ചിത്രങ്ങൾ, മെഗാസ്റ്റാറുകൾക്കൊപ്പം സൗഹൃദം പങ്കിടുന്ന ചിത്രങ്ങൾ ഇതെല്ലാമാണ് ഇയാൾ തട്ടിപ്പിന് ഉപയോഗിച്ചത്. ഇയാൾ അവകാശപ്പെടുന്ന അമൂല്യശേഖരത്തിലെ 70ശതമാനത്തിലേറെയും ഒറിജിനലിനെ വെല്ലുന്ന വ്യാജനാണ്. ഇത് വാങ്ങിയ പണംപോലും ഇയാൾ കൊടുത്തിട്ടില്ലെന്ന് ഡി.ജി.പിക്ക് നൽകിയ പരാതിയിലുണ്ട്.
ഏറെ നിഗൂഢതകൾ നിറഞ്ഞതാണ് മോൺസൺ മാവുങ്കലിന്റെ കലൂർ ആസാദ് റോഡിലെ കൊട്ടാരസദൃശ്യമായ വസതി. ചുറ്റിലും സി.സി ടി.വി കാമറകൾ ഉണ്ട്. വലിയ ആഡംബര വാഹനങ്ങൾ ദിേനന ഇവിടെ വന്നുപോകുന്നുണ്ടെന്ന് സമീപവാസികൾ പറയുന്നു.
അറസ്റ്റ് സമയത്തും മോൻസണ് 'കൂട്ടായി' ഉന്നത പൊലീസ് സംഘം
ചേര്‍ത്തല: എറണാകുളം ക്രൈബ്രാഞ്ച് ചേര്‍ത്തലയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുേമ്പാഴും ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വരെ മോൻസണ് ഒപ്പമുണ്ടായിരുന്നതായി പറയുന്നു. മോൻസണിെൻറ മകളുടെ വിവാഹ നിശ്ചയത്തിലും െപാലീസിെൻറ സജീവ സാന്നിധ്യമുണ്ടായിരുന്നു. മോൻസണിനെതിരെ രംഗത്തെത്തുന്നവരെ െപാലീസ് ഭീഷണിപ്പെടുത്തി ഒതുക്കിയിരുന്നതായി ക്രൈംബ്രാഞ്ചിന് പരാതി ലഭിച്ചിട്ടുണ്ട്. ആഡംബര വാഹന ഇടപാടിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ കാരവന് അടക്കം 21 ആഡംബര വാഹനങ്ങളാണ് 2020ല്‍ ചേര്‍ത്തല പൊലീസ് പിടിച്ചെടുത്തത്. ഇവ ചേര്‍ത്തല സ്റ്റേഷനുസമീപം കിടന്നു നശിക്കുന്നുണ്ട്. ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ രജിസ്ട്രേഷനുകളിലെ വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്.
ആലപ്പുഴയിൽ ട്രാന്‍സ്പോര്‍ട്ടിങ് ഏജന്‍സി നടത്തുന്ന ഉന്നത ഗ്രൂപ്പുമായുള്ള ഇടപാടിലെ കോടികളുടെ തര്‍ക്കങ്ങളാണ് നിയമനടപടികളും വാഹനം പിടിച്ചെടുന്നതിലുമെത്തിയത്. ചേർത്തല വല്ലയിൽ കുടുംബ ഓഹരി സ്ഥലത്ത് ഇരുനില വീട് വെച്ച് താമസിച്ചിരുന്ന മോൻസണിന് നാട്ടുകാരുമായി കാര്യമായ ബന്ധമില്ല. വർഷങ്ങൾ മുമ്പ് ഇടവക പള്ളിയിലെ പെരുന്നാൾ ആഘോഷ പൂർവം നടത്തി. കൂടുതലും എറണാകുളത്തെ വസതിയിലായിരുന്നു. ശനിയാഴ്ച മകളുടെ മനസമ്മതമായിരുന്നു. ചേർത്തല മുട്ടം പള്ളിയിലായിരുന്നു ചടങ്ങ്. അയൽവാസികളെ ക്ഷണിച്ചിരുന്നില്ല. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ രണ്ട് കാറുകളിലായി എത്തിയത്. വീടിെൻറ ഇരുവശങ്ങളിൽ കാർ പാർക്ക് ചെയ്ത ശേഷമാണ് വീട്ടിനുള്ളിൽ പ്രവേശിച്ചത്. മോൻസണും അേന്വഷണ ഉദ്യോഗസ്ഥരുമായുള്ള വാക്കുതർക്കത്തിനിടെ അംഗരക്ഷകർ പാഞ്ഞടുത്തുവെങ്കിലും ക്രൈംബ്രാഞ്ചാണ് എന്ന് മനസ്സിലാക്കിയതോടെ പിൻവാങ്ങി. തുടർന്നാണ് വിലങ്ങ് വെച്ച് കൊണ്ടുപോയത്.
അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: മോൻസൺ മാവുങ്കലിനെ അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്. പല സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനും വ്യാജരേഖകൾ കണ്ടെത്താനും കസ്റ്റഡി അനിവാര്യമാണെന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. ഇയാൾ നൽകിയ ജാമ്യാപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കും. പുരാവസ്തു വില്പനക്കാരനെന്ന പേരില്‍ ഇയാൾ 10 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിെൻറ പ്രാഥമിക കണ്ടെത്തൽ. പ്രതി പലരിൽനിന്ന് പണം ശേഖരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പണത്തിെൻറ ഉറവിടം, ചെലവാക്കിയതെങ്ങനെ എന്നീ കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് അന്വേഷണ സംഘം ബോധിപ്പിച്ചു. എച്ച്.എസ്.ബി.സി ബാങ്കിെൻറ പേരിൽ വ്യാജരേഖ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പ്രതിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞാണ് ജാമ്യാപേക്ഷ. പരാതിക്കാരന് പണം നല്‍കിയതിെൻറ രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. അതിനിടെ, പ്രതിയെ മറ്റൊരു കേസിൽക്കൂടി അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
ഖത്തർ മ്യൂസിയത്തിെൻറ പേരിലും തട്ടിപ്പിന് ശ്രമം
കൊച്ചി: മോൻസൺ അറസ്റ്റിലാകുന്നത് പുതിയ തട്ടിപ്പുകൾക്ക് വലവിരിക്കവെ. തൃശൂർ നടത്തറയിലെ ഫിനാൻസ് സ്ഥാപന ഉടമയുമായി േചർന്ന് ഖത്തറിലെ രാജകുടുംബത്തിനെന്ന പേരിലാണ് പുരാവസ്തു ശേഖരണത്തിനുള്ള തട്ടിപ്പിന് വീണ്ടും ഇറങ്ങിയത്. ഇസ്ലാം മതവുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ ഖത്തർ മ്യൂസിയത്തിനുവേണ്ടി വാങ്ങാൻ ഈ കുടുംബം വന്നുവെന്നും 93 ഇനം ഉൽപന്നങ്ങൾ 15,000 കോടി രൂപക്ക് ഉറപ്പിച്ചെന്നും പറഞ്ഞാണ് ഇരകളെ തേടിയത്. ഇതുസംബന്ധിച്ച വ്യാജരേഖകളെല്ലാം ഇയാൾ വാട്സ്ആപ് വഴി പലർക്കും അയച്ചുകൊടുത്തിട്ടുണ്ട്. മട്ടാഞ്ചേരിയിലുള്ള ആൻറിക് കടകളിൽനിന്ന് വാങ്ങിയ വസ്തുക്കളാണ് ശേഖരത്തിലുള്ളതെന്നും അന്വേഷിക്കണമെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.