തിരുവനന്തപുരം: സംസ്ഥാനത്തെ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകൾക്ക് കീഴിെല സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും നവംബർ മൂന്ന് മുതൽ സന്ദർശകരെ അനുവദിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇവ തുറക്കുക.
മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരും മൂന്നുമുതൽ ജോലിക്ക് ഹാജരാകാൻ വകുപ്പ് മേധാവികൾക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകി.
തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയത്തിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിൽ സന്ദർശനം അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.