തൊടുപുഴ: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റം നിലയത്തിലെ മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം ചോര്‍ച്ചയത്തെുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി. ജനററേറ്റര്‍ വാല്‍വിലെ തകരാറിനത്തെുടര്‍ന്നാണിത്. ഇതോടെ മൂലമറ്റത്തെ വൈദ്യുതി ഉല്‍പാദനം രണ്ടാഴ്ചത്തേക്ക് കുറയും.
മൂന്നാം നമ്പര്‍ ജനറേറ്ററിലെ മെയിന്‍ ഇന്‍ലറ്റ് വാല്‍വിലാണ് ചോര്‍ച്ച കണ്ടത്തെിയത്. ശനിയാഴ്ച രാവിലെയാണ് ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഒന്ന്, രണ്ട്, മൂന്ന് ജനറേറ്ററുകളിലേക്ക് വെള്ളമത്തെിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പ് അധികൃതര്‍ കുളമാവിലത്തെി അടച്ചതിന് ശേഷം 60 ടണ്‍ ഭാരമുള്ള വാല്‍വ് അഴിച്ചെടുത്തു. വാല്‍വിന്‍െറ തകരാര്‍ നീക്കുന്ന ജോലികള്‍ ശനിയാഴ്ചതന്നെ ആരംഭിച്ചു. വാല്‍വ് തകരാര്‍ പരിഹരിച്ച് ജനറേറ്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. 24 മണിക്കൂറും ജോലി ചെയ്താല്‍ മാത്രമേ ഈ സമയപരിധിക്കുള്ളില്‍ വാല്‍വിന്‍െറ തകരാര്‍ നീക്കാനാകൂവെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
ഒരു ജനറേറ്ററിലെ വാല്‍വിന് മാത്രമാണ് തകരാറെങ്കിലും മൂന്നിലേക്കും വെള്ളമത്തെുന്ന പെന്‍സ്റ്റോക്ക് പൈപ്പ് അടക്കേണ്ടി വന്നതാണ് മറ്റ് രണ്ട് ജനറേറ്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. വാല്‍വ് തകരാറിലായ ജനറേറ്ററിലേക്കുള്ള പെന്‍സ്റ്റോക്കിന്‍െറ ഭാഗം ഡമ്മി പ്ളേറ്റ് ഉപയോഗിച്ച് അടച്ച് മറ്റ് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാമെങ്കിലും സമയവും ചെലവും കൂടുമെന്നതിനാല്‍ ഈ രീതി പരീക്ഷിച്ചിട്ടില്ല. വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമുള്ളതിനാലാണ് വാല്‍വിന്‍െറ തകരാര്‍ നീക്കുന്ന ജോലികള്‍ രണ്ടാഴ്ചയോളം നീളുന്നത്.
130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റം നിലയത്തിലുള്ളത്. ഇതില്‍ അഞ്ചെണ്ണമാണ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കുന്നത്. ഒരെണ്ണം അടിയന്തരഘട്ടങ്ങളില്‍ മാത്രമാണ് ഉപയോഗിക്കുക. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. ഫലത്തില്‍ ദിവസേന നിലവിലെ ഉല്‍പാദനത്തില്‍ 260 മെഗാവാട്ടിന്‍െറ കുറവുണ്ടാകും. മഴ പൂര്‍ണമായും മാറിനില്‍ക്കുന്ന ഇടുക്കിയില്‍ മൂലമറ്റത്തെ ദിനേന ഉല്‍പാദനം 3.133 ദശലക്ഷം യൂനിറ്റ് മാത്രമാണ്.
വെള്ളിയാഴ്ച സംസ്ഥാനത്ത് മൊത്തം വൈദ്യുതി ഉപഭോഗം 66.8434 ദശലക്ഷം യൂനിറ്റാണ്. ഇതില്‍ 8.1418 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്തെ ഉല്‍പാദനം. 58.7016 ദശലക്ഷം യൂനിറ്റും പുറത്തുനിന്നുവാങ്ങി.
മൂലമറ്റത്തെ കുറവ് നികത്താന്‍ കൂടുതല്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവരും. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 41.84 ശതമാനം വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. കഴിഞ്ഞവര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് ഡാമിലെ ജലനിരപ്പ് 19 അടി കുറവാണ്. ഇതുമൂലമാണ് മൂലമറ്റത്ത് ഉല്‍പാദനം കുറച്ചത്. മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ നിലവിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.