മൂന്നാറിൽ ഇന്ന് കടയടപ്പ് സമരം

മൂന്നാര്‍: കൈയേറ്റങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ ഇന്ന് മൂന്നാറിൽ കടയടപ്പുസമരം. വ്യാപാര സമിതി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജനകീയ സമര സമിതി രൂപീകരിച്ചാണ് സമരം. മൂന്നുമണിക്ക് കടകളടച്ച് ടൗണില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം. മൂന്നാര്‍ ജനതയെ മാധ്യമങ്ങള്‍ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നാണ് സമര സമിതിയുടെ പ്രധാന ആരോപണം. മൂന്നാറില്‍ കൈയേറ്റം വ്യാപകമായിരിക്കുന്നുവെന്ന മാധ്യമങ്ങൾ വാര്‍ത്തകള്‍ നൽകുന്നത് തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. ഇടുക്കിയിലാകെ കൈയേറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മൂന്നാറിനെ മാത്രമാണ് മാധ്യമങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

ഇടുക്കി ജില്ലയിൽ എവിടെയെങ്കിലും ഭൂമി കയ്യേറ്റം നടന്നാൽ അത് മൂന്നാറിലാണെന്നു വരുത്തി മൂന്നാറിന്‍റെ വിനോദസഞ്ചാര സാധ്യതകളെ തകർക്കാൻ ശ്രമം നടക്കുന്നതായി സമര സമിതി കുറ്റപ്പെടുത്തി. ഇതിനെതിരെ തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനു വേണ്ടി നടന്ന ജനകീയ സമരം പോലെ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് ജനകീയ സമരം പോലെ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് ജനകീയ സമിതി ഭാരവാഹികളായ സി.കെ.ബാബുലാൽ, മുഹമ്മദ് അമീൻ മൗലവി ഫാ.സുരേഷ് ആന്റണി എന്നിവർ ആവശ്യപ്പെട്ടു.

 

Tags:    
News Summary - Moonar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.