മൂന്നിലവ് ബാങ്ക്: ഓഹരി ഉടമകള്‍ മൂന്നാംഘട്ട സമരത്തിലേക്ക്

ഈരാറ്റുപേട്ട: മൂന്നിലവ് സഹകരണ ബാങ്കില്‍ വായ്പ തട്ടിപ്പിനിരയായി ജപ്തി നടപടി നേരിടുന്ന ഓഹരി ഉടമകള്‍ മൂന്നാംഘട്ട സമരത്തിലേക്ക്. ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളുടെ വീടുകൾ ഉപരോധിക്കാനാണ് പുതിയ തീരുമാനം.ഭരണസമിതി 2013 മുതല്‍ മൂല്യമില്ലാത്ത വസ്തുക്കള്‍ ജാമ്യമായി നല്‍കിയും ബാങ്കില്‍ വായ്പ വെച്ചിരിക്കുന്ന വസ്തുവകകള്‍ ഉടമയറിയാതെയും വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നു.

നൂറോളം വായ്പകളില്‍നിന്ന് ഏകദേശം 12 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടത്തിയത്. വായ്പയെടുത്ത വസ്തുവിന് മതിപ്പുവില ഇല്ലെന്ന ബാങ്ക് റിപ്പോര്‍ട്ടി‍െൻറ അടിസ്ഥാനത്തില്‍ അസി. രജിസ്ട്രാര്‍ വായ്പ എടുത്തവരുടെ വസ്തു ജപ്തി ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഈരാറ്റുപേട്ട കോടതി വായ്പയെടുത്ത എല്ലാവരുടെയും സ്ഥലത്തെ വസ്തുക്കളുടെ കണക്കെടുക്കുകയും ജപ്തി നടപടി ആരംഭിക്കുകയും ചെയ്തു. ജപ്തി നടപടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വസ്തു ഉടമകള്‍ ഹൈകോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്.

തട്ടിപ്പ് നടത്തിയ മുന്‍ പ്രസിഡന്‍റി‍െൻറയും ഭരണസമിതി അംഗങ്ങളുടെയും വസ്തുക്കള്‍ ജപ്തി ചെയ്ത് തട്ടിപ്പുതുക തിരികെ പിടിക്കണമെന്നും തട്ടിപ്പുകാര്‍ക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ ബാങ്ക് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലി‍െൻറയും സി.പി.എമ്മി‍െൻറയും ആഭിമുഖ്യത്തില്‍ വകുപ്പിനും മന്ത്രിക്കും പരാതി നല്‍കുകയും നിരവധി സമരങ്ങളും നടത്തിയിരുന്നു.

ആന്‍റോ ആന്‍റണി എം.പിയുടെ സഹോദരങ്ങളായ ജോസ് ആന്‍റണിയുടെയും ചാള്‍സ് ആന്‍റണിയുടെ ഭാര്യ ഡെയ്‌സി ചാള്‍സി‍െൻറയും വീട് ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളാണ് സഹകരണ വകുപ്പ് ജില്ല ജോയന്‍റ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം പാലാ അസി. രജിസ്ട്രാറുടെയും ബാങ്ക് ജീവനക്കാരുടെയും നേതൃത്വത്തില്‍ ജപ്തി ചെയ്തത്. ജോസ് ആന്‍റണിയുടെ ഇടമറുക് ഭാഗത്തെ 50 സെന്‍റ് സ്ഥലവും വീടും, ഡെയ്സി ചാള്‍സി‍െൻറ വാകക്കാട് ഭാഗത്തെ നാല് ഏക്കര്‍ സ്ഥലവും വീടുമാണ് വകുപ്പ് ജപ്തി ചെയ്തത്.

തട്ടിപ്പ് നടത്തിയ ഭരണസമിതി അംഗങ്ങളുടെ ഭവനത്തിലേക്ക് മാര്‍ച്ച് നടത്തിയാണ് തട്ടിപ്പിനിരയായവര്‍ മൂന്നാംഘട്ട സമരം ആരംഭിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10ന് മൂന്നിലവ് ടൗണില്‍നിന്ന് ആരംഭിക്കുന്ന സമരം സി.പി.എം ജില്ല കമ്മിറ്റി അംഗം ജോയി ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - moonnilavu Bank: Shareholders to third phase of strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.