തോമസ് പ്രഥമൻ ബാവക്ക് ഇന്ന് നാട് വിടയേകും

കൊ​ച്ചി: യാ​ക്കോ​ബാ​യ വി​ഭാ​ഗം കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​ക്ക് ശ​നി​യാ​ഴ്ച നാ​ട് വി​​ട​യേ​കും. കാ​ൽ നൂ​റ്റാ​ണ്ട് ത​ന്‍റെ ക​ർ​മ മ​ണ്ഡ​ല​മാ​യി​രു​ന്ന പു​ത്ത​ൻ​കു​രി​ശ് പാ​ത്രി​യാ​ർ​ക്കാ സെ​ന്‍റ​റി​ലെ മാ​ർ അ​ത്ത​നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​നോ​ട് ചേ​ർ​ന്നാ​ണ് ബാ​വ​ക്ക് അ​ന്ത്യ​വി​ശ്ര​മ​മൊ​രു​ക്കു​ന്ന​ത്. ബാ​വ ത​ന്നെ മു​ൻ​കൈ എ​ടു​ത്താ​ണ് സ​ഭാ ആ​സ്ഥാ​ന​മാ‍യ പാ​ത്രി​യാ​ർ​ക്കാ സെൻറ​റും ക​ത്തീ​ഡ്ര​ലും സ്ഥാ​പി​ച്ച​ത്.

കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി‍‍യി​ൽ​നി​ന്ന്​ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി​യി​ലെ​ത്തി​ച്ച ഭൗ​തി​ക ശ​രീ​ര​ത്തി​ൽ ആ​യി​ര​ങ്ങ​ളാ​ണ് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച​ത്. തു​ട​ർ​ന്ന്, വൈ​കീ​ട്ട്​ കോ​ത​മം​ഗ​ല​ത്തു​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വി​ലാ​പ​യാ​ത്ര​യാ​യി സ​ഭാ ആ​സ്ഥാ​ന​മാ​യ പു​ത്ത​ൻ​കു​രി​ശി​ലെ​ത്തി​ച്ചു.

പ​തി​റ്റാ​ണ്ടു​ക​ളോ​ളം ത​ങ്ങ​ളെ ന​യി​ച്ച വ​ലി​യ ഇ​ട​യ​നെ ഒ​രു നോ​ക്കു​കാ​ണാ​നും ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​നും വ​ഴി​യി​ലു​ട​നീ​ളം വി​ശ്വാ​സി​ക​ള​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ് കാ​ത്തു​നി​ന്ന​ത്. കോ​ത​മം​ഗ​ല​ത്തു​നി​ന്ന്​ മൂ​വാ​റ്റു​പു​ഴ, കോ​ല​ഞ്ചേ​രി വ​ഴി​യാ​ണ് സ​ഭാ ആ​സ്ഥാ​ന​ത്തേ​ക്ക് ബാ​വ​യു​ടെ ഭൗ​തി​ക​ശ​രീ​ര​മെ​ത്തി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടും പ്ര​മു​ഖ​ര​ട​ക്കം നി​ര​വ​ധി​പേ​ർ സ​ഭാ ആ​സ്ഥാ​ന​ത്തെ​ത്തി ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ചു. ക​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ പാ​ത്രി​യാ​ർ​ക്കാ സെൻറ​ർ ക​ത്തീ​ഡ്ര​ലി​ൽ കു​ർ​ബാ​ന ന​ട​ക്കും. ഇ​തി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ‍യി വി​ജ​യ​ൻ, ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ അ​ട​ക്ക​മു​ള്ള​വ​രും രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും വി​ശ്വാ​സി​ക​ളും അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ക​ബ​റ​ട​ക്ക​ത്തി​ന്‍റെ സ​മാ​പ​ന ശു​ശ്രൂ​ഷ​യും ന​ട​ക്കും. ശു​ശ്രൂ​ഷ​ക​ൾ​ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ട്ര​സ്റ്റി ഡോ.​ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ, സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ല​ബ​നോ​ൻ യു​ദ്ധം; പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ ക​ബ​റ​ട​ക്ക ച​ട​ങ്ങി​നെ​ത്തി​ല്ല

കൊ​ച്ചി: കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​ടെ ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യ ഇ​ഗ്​​നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ എ​ത്തി​ല്ല. ല​ബ​നോ​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ്യോ​മ​ഗ​താ​ഗ​തം പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ​യാ​ണ് നി​ല​വി​ൽ ല​ബ​നോ​നി​ലെ അ​ച്ചാ​നെ​യി​ലു​ള്ള പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ​യു​ടെ യാ​ത്ര മു​ട​ങ്ങി​യ​ത്.

അ​മേ​രി​ക്ക​യി​ലെ പാ​ത്രി​യാ​ർ​ക്കാ പ്ര​തി​നി​ധി മോ​ർ ദി​വ​ന്നാ​സി​യോ​സ് ജീ​ൻ ക​വ്വാ​ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത, ഇം​ഗ്ല​ണ്ട് ആ​ർ​ച്ച് ബി​ഷ​പ് മോ​ർ അ​ത്ത​നാ​സി​യോ​സ് തൗ​മാ ദാ​വൂ​ദ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​രെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കാ​ൻ അ​ദ്ദേ​ഹം നി​യോ​ഗി​ച്ചു. ബാ​വ​യു​ടെ മ​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ൽ അ​ന്ത്യ ച​ട​ങ്ങു​ക​ൾ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ​യു​ടെ സ​മ​യം നോ​ക്കി ക്ര​മീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, യാ​ത്ര പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ ശ​നി‍യാ​ഴ്ച ക​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - mor baselios thomas catholic bava

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.