പോളിടെക്നിക് കോളേജുകളിൽ കൂടുതൽ ന്യൂ ജനറേഷൻ കോഴ്‌സുകൾ ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിൽ കൂടുതൽ ന്യൂ ജനറേഷൻ കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സാങ്കേതികവിദ്യയിൽ ലോകമാകെ വലിയ കുതിപ്പുകൾ ഉണ്ടാവുകയാണ്. അനുദിനം വികസിക്കുന്ന വിജ്ഞാന ചക്രവാളത്തിലേക്ക് നമ്മുടെ കുട്ടികൾക്കും കടന്നുചെല്ലാൻ കഴിയുന്ന രീതിയിലുള്ള കോഴ്സുകളാണ് ഉണ്ടാവുയെന്നും മന്ത്രി പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ നവീന കോഴ്സുകൾ ഇതിനായി തുടങ്ങും. സാങ്കേതികവിദ്യാസ്ഥാപനങ്ങളോട് ചേർന്ന് ചെറുകിട ഉത്പാദനകേന്ദ്രങ്ങൾ തുറക്കും. പഠിതാക്കളുടെ പരിശീലനം ഇവിടെ നിന്നാക്കും. വ്യവസായ സ്ഥാപനങ്ങളോട് സഹകരിച്ചുള്ള സാങ്കേതികവിദ്യ കോഴ്‌സുകളും പരിഗണനയിലുണ്ട്.

പാലക്കാട് പോളിടെക്നിക് കോളേജിലെ സിവിൽ എൻജിനിയറിംഗ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മട്ടന്നൂർ പോളിടെക്നിക് കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ രണ്ടാംനിലയുടെ ഉദ്ഘാടനവും ഓൺലൈനിലൂടെ മന്ത്രി നിർവഹിച്ചു.

Tags:    
News Summary - More new generation courses to be started in polytechnic colleges: Minister R Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.