തിരുവനന്തപുരം: ഈ മാസം 10ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കുന്ന സിവിൽ സർവിസ് പരീക്ഷയെഴുതാൻ എത്തുന്ന ഉദ്യോഗാർഥികൾക്കായി കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കും. പരീക്ഷ ദിവസവും അതിെൻറ തലേദിവസവും ആവശ്യത്തിന് വാഹന സൗകര്യം പരീക്ഷ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് സർവിസുകൾ നടത്തും.
യാത്രക്കാരുടെ അമിതതിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ എല്ലാ പരീക്ഷ സെൻററുകളിലേക്ക് നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ആവശ്യമായ സർവിസുകൾ നടത്താൻ ബന്ധപ്പെട്ട യൂനിറ്റ് അധികാരികൾക്ക് സി.എം.ഡി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.