ഗുരുവായൂര്‍: ക്ഷേത്ര ദര്‍ശനത്തിനും പഴുക്കാമണ്ഡപ ദര്‍ശനത്തിനും കൂടുതല്‍ പേര്‍ക്ക് പ്രവേശനം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ പ്രകാരം ഒരു ദിവസം 5000 പേര്‍ക്ക് പ്രവേശിക്കാം.
തിരക്കില്ലാത്ത സമയങ്ങളില്‍ ബുക്കിംഗ് ഇല്ലാതെ വരുന്ന ഭക്തര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്തിയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. പഴുക്കാമണ്ഡപ ദര്‍ശനത്തിന് നിലവിലെ ഒരു മണിക്കൂര്‍ സമയത്തിന് പകരം ഒന്നരമണിക്കൂറാക്കി വർധിപ്പിച്ചു.
ദര്‍ശനത്തിനുള്ള പാസ് കിഴക്കേനടയിലെ കൗണ്ടറില്‍ നിന്ന് ലഭിക്കും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ ദീപാരാധനയ്ക്ക് കൂടുതല്‍ ഭക്തര്‍ക്ക് തൊഴാനുള്ള സൗകര്യമൊരുക്കും. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്കും നിലവില്‍ ദര്‍ശനത്തിന് അനുമതിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.