ആലപ്പുഴ: മന്ത്രിയായ ശേഷം തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കൈയേറി നികത്തിയതായി തെളിവുകൾ പുറത്ത്. ഇതോടെ തോമസ് ചാണ്ടി കൂടുതൽ പ്രതിരോധത്തിലായി. മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ പുറമ്പോക്കും മിച്ച ഭൂമിയും മറ്റ് പ്ലോട്ടുകള്‍ക്കൊപ്പം നികത്തിയത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ്. എന്നാൽ, ഇത് സംബന്ധിച്ച വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടില്‍ നടപടി ഉണ്ടായില്ല. കഴിഞ്ഞ മേയ് 26നാണ് കൈനകരി വടക്ക് വില്ലേജ് ഓഫിസര്‍ മന്ത്രി തോമസ് ചാണ്ടിക്ക് നിലം നികത്തരുതെന്ന് ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
മന്ത്രിയുടെ ടൂറിസം കമ്പനി സര്‍ക്കാര്‍ ഭൂമി കൈയേറി നികത്തുന്നെന്ന് വില്ലേജ് ഓഫിസർക്ക് പരാതിപ്പെട്ട വ്യക്തിക്കെതിരെ പുളിങ്കുന്ന് പൊലീസിൽ മന്ത്രി പരാതിയും നൽകി. വ്യാജ ആരോപണങ്ങൾ ചമച്ച് അപകീര്‍ത്തിപ്പെടുത്തുന്നു എന്നായിരുന്നു മന്ത്രിയുടെ പരാതി. മാര്‍ത്താണ്ഡം കായലില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമിയടക്കം കൈയേറി മണ്ണിട്ട് നികത്തുന്നു എന്ന പരാതി കൈനകരി വടക്ക് പഞ്ചായത്ത് അംഗം ബി.കെ. വിനോദാണ് നൽകിയത്.
തുടർന്നാണ് കൈനകരി വില്ലേജ് ഓഫിസര്‍ സംഭവം അന്വേഷിക്കുന്നത്. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്കിയ മിച്ച ഭൂമി വാങ്ങിക്കൂട്ടിയ തോമസ് ചാണ്ടി അതിനിടയിലുള്ള ഒന്നരമീറ്റര്‍ വഴിയും സര്‍ക്കാര്‍ തണ്ടപ്പേരിലുള്ള ഭൂമിയും നികത്തുന്നതായി വില്ലേജ് ഒാഫിസര്‍ക്ക് ബോധ്യമായതായും നിര്‍ത്തിവെക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതായും പരാതിക്കാരൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.