തൃശൂർ: എം.എൽ.എ ഹോസ്റ്റലിൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വനിതാ നേതാവിെൻറ പരാതിക്ക് പിന്നാലെ, ഡി.വൈ.എഫ്.ഐ മുൻ േബ്ലാക്ക് നേതാവ് ജീവൻ ലാലിനെതിരെ രണ്ട് പരാതികൾ കൂടി പാർട്ടി നേതൃത്വത്തിന് ലഭിച്ചു. ഇരിങ്ങാലക്കുടയിലെ പാർട്ടി പ്രവർത്തകരാണ് പരാതി കൈമാറിയത്. ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്ത പെൺകുട്ടിയുടെ പരാതിയിൽ, മറ്റൊരു പെൺകുട്ടിക്ക് ഇയാളിൽനിന്ന് സമാന അനുഭവമുണ്ടായതായി പറഞ്ഞിരുന്നു.
ആ പെൺകുട്ടിക്ക് നേരെയുണ്ടായ സമീപനവും പുതിയ പരാതിയോടൊപ്പമുണ്ടെന്ന് പറയുന്നു. ഇതോടൊപ്പമാണ് മോശം പെരുമാറ്റമുണ്ടായെന്ന മറ്റൊരു പരാതിയും. രണ്ടുവർഷത്തോളമെത്തിയ സംഭവമാണിത്. പാർട്ടിയിലെ അടുപ്പമുള്ള നേതാക്കളോട് ഇക്കാര്യം അന്നുതന്നെ പറെഞ്ഞങ്കിലും നടപടിയുണ്ടാക്കാം എന്ന് അറിയിച്ചതല്ലാതെ ഒന്നുമുണ്ടായില്ല. തുടർന്ന് സജീവ പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കുകയായിരുന്നു യുവതികൾ. ഇപ്പോൾ പൊലീസിന് നൽകിയ പരാതിയിൽ കേസെടുത്ത സാഹചര്യത്തിലാണ് മുമ്പ് തിക്താനുഭവം നേരിട്ടവർ പാർട്ടിക്ക് പരാതി നൽകിയത്.
ജീവൻലാലിനെതിരെ മ്യൂസിയം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഡി.വൈ.എഫ്.െഎയിൽനിന്ന് പുറത്താക്കിയ ജീവൻലാലിനെ ഒരുവർഷത്തേക്കാണ് സി.പി.എം സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.