പാലക്കാട്: പൂർണമായി റിസർവ് ചെയ്ത കൂടുതൽ സ്പെഷൽ ട്രെയിനുകൾ ഡിസംബർ 15 മുതൽ ഒാടിത്തുടങ്ങും.
-16305 എറണാകുളം-കണ്ണൂർ ഡെയ്ലി (ഇൻറർസിറ്റി) സ്പെഷൽ ചൊവ്വാഴ്ച രാവിലെ ആറിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 11.45ന് കണ്ണൂരിലെത്തും.
-16306 കണ്ണൂർ-എറണാകുളം ഡെയ്ലി (ഇൻറർസിറ്റി) സ്പെഷൽ ചൊവ്വാഴ്ച ഉച്ചക്ക് 2.50ന് കണ്ണൂരിൽനിന്ന് പുറപ്പെടുകയും രാത്രി 9.10ന് എറണാകുളത്ത് എത്തും.
-06347 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ ഡെയ്ലി (മംഗളൂരു) എക്സ്പ്രസ് സ്പെഷൽ, ഡിസംബർ 16 മുതൽ തിരുവനന്തപുരം സെൻട്രലിൽനിന്ന് രാത്രി 8.50ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 11.35ന് മംഗളൂരു സെൻട്രലിൽ എത്തും.
-06348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ ഡെയ്ലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 19 മുതൽ ഉച്ചക്ക് 2.20ന് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടും. അടുത്ത ദിവസം 4.40ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.
-06072 തിരുനെൽവേലി-ദാദർ പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷൽ ഡിസംബർ 16, 23, 30 തീയതികളിൽ (ബുധനാഴ്ച) രാവിലെ 07.15ന് തിരുനെൽവേലിയിൽനിന്ന് പുറപ്പെടും. വെള്ളിയാഴ്ചകളിൽ വൈകീട്ട് മൂന്നിന് ദാദറിലെത്തും. കൊങ്കൺ-പാലക്കാട് ജങ്ഷൻ-ഈറോഡ് വഴിയാണ് സർവിസ്.
-06071 ദാദർ-തിരുനെൽവേലി പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷൽ ഡിസംബർ 17, 24, 31 തീയതികളിൽ (വ്യാഴം) രാത്രി 8.40ന് ദാദറിൽനിന്ന് പുറപ്പെടും. വെള്ളിയാഴ്ചകളിൽ പുലർച്ച നാലിന് തിരുനെൽവേലിയിലെത്തും. ഈറോഡ്-പാലക്കാട് ജങ്ഷൻ-കൊങ്കൺ വഴി.
-02619 മുംബൈ ലോക്മാന്യ തിലക്-മംഗളൂരു സെൻട്രൽ (മത്സ്യഗന്ധ) ഡെയ്ലി സൂപ്പർഫാസ്റ്റ് സ്പെഷൽ ലോക്മാന്യ തിലക് ടെർമിനസിൽനിന്ന് ഡിസംബർ 18 മുതൽ വൈകീട്ട് 3.20ന് പുറപ്പെടും. കൊങ്കൺ വഴി അടുത്ത ദിവസം രാവിലെ 07.30ന് മംഗളൂരു സെൻട്രലിൽ എത്തും.
-02620 മംഗളൂരു സെൻട്രൽ-മുംബൈ ലോക്മാന്യ തിലക് ടെർമിനൽ (മത്സ്യഗന്ധ) ഡെയ്ലി സൂപ്പർഫാസ്റ്റ് സ്പെഷൽ മംഗളൂരു സെൻട്രലിൽനിന്ന് ഡിസംബർ 17 മുതൽ ഉച്ചക്ക് 2.25ന് പുറപ്പെടും. കൊങ്കൺ വഴി അടുത്ത ദിവസം രാവിലെ 6.35ന് മുംബൈ ലോക്മാന്യ തിലക് ടെർമിനലിലെത്തും.
-06338 എറണാകുളം ജങ്ഷൻ-ഓഖ ബൈ-വീക്ക്ലി സൂപ്പർഫാസ്റ്റ് ഫെസ്റ്റവൽ സ്പെഷൽ ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 8.25ന് എറണാകുളത്തുനിന്ന് പുറപ്പെടും. മൂന്നാം ദിവസം വൈകീട്ട് 4.40ന് ഓഖയിലെത്തും. ഡിസംബർ 16, 18, 23, 25, 30 തീയതികളിൽ സ്പെഷൽ സർവിസ്.
-06337 ഓഖ-എറണാകുളം ബൈ-വീക്ക്ലി ഫെസ്റ്റിവൽ സ്പെഷൽ തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ 06.45ന് ഓഖയിൽനിന്ന് പുറപ്പെടും. മൂന്നാം ദിവസം രാത്രി 11.55ന് എറണാകുളത്ത് എത്തും. ഡിസംബർ 19, 21, 26, 28, 20, ജനുവരി രണ്ട് (തിങ്കൾ, ശനി) തീയതികളിൽ സ്പെഷൽ സർവിസ് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.