തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ഡാമില്‍ ജലനിരപ്പുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തെഴുതി. മുല്ലപ്പെരിയാറില്‍ നിന്ന് തുരങ്കം വഴി വൈഗാ ഡാമിലേക്ക് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
ഒക്ടോബർ 20ന് നാലുമണിക്ക് മുല്ലപ്പെരിയാര്‍ ഡാമിലേക്ക് ഒരു സെക്കന്‍ഡില്‍ 2019 കുസെക്സ് ജലമാണ് എത്തിയിരുന്നത്. ആ സമയത്ത് 1750 കുസെക്സ് ജലം മാത്രമാണ് തമിഴ്നാട് കൊണ്ടുപോയത്. നിലവിൽ 2109 ക്യൂസെക്സ് ജലമാണ് എത്തുന്നത്. ഈ നില തുടർന്നാൽ സംഭരണിയിലെ ജലനിരപ്പ് 142 അടിയിലേക്കെത്തും. ഈ പശ്ചാത്തലത്തിൽ തുരങ്കത്തിലൂടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് ക്രമാനുഗതമായി വർധിപ്പിക്കണം.
ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്ന രീതിയില്‍ 24 മണിക്കൂര്‍ എങ്കിലും കേരളത്തിന് സമയം അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.