വടകര: ജില്ലയിലെ രണ്ടാമത്തെ സാന്ത്വന സ്പര്ശത്തിൽ കോവിഡ് മറന്ന് പരാതിക്കാരുെട ആധിക്യം. ഓണ്‍ലൈന്‍ വഴി 530 പരാതികളാണ് ലഭിച്ചതെങ്കില്‍ നേരിെട്ടത്തിയത് മൂവായിരത്തിലേറെ പേരാണ്.
ഇതോടെ, ഏറെ വൈകിയും പരാതി കേള്‍ക്കല്‍ തുടർന്നു. ഊരാക്കുടുക്കുകള്‍ ഏറെയില്ലാത്ത പരാതികള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയുന്നുവെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ബാങ്ക് അടവ് തെറ്റിയതിെൻറയും കോവിഡ് തീര്‍ത്ത ദുരിതത്തിെൻറയും കഥകളുമായെത്തിയവര് ഏറെയാണ്. ഇതിനുപുറമെ, റേഷന്‍ കാര്‍ഡിനുവേണ്ടിയുള്ള അപേക്ഷകളുമുണ്ട്. കാര്‍ഡിനുവേണ്ടിയുള്ള അപേക്ഷകള്‍ ഭൂരിഭാഗവും പരിഹരിച്ചു. 3425 പരാതികൾ ലഭിച്ചവയിൽ 1400 എണ്ണം റേഷൻ കാർഡുമായി ബന്ധപ്പെട്ടാണ്.
ടൗണ്‍ഹാളിനകത്തേക്ക് കയറാന്‍ പറ്റാത്തവരുടെ പരാതികള്‍ മന്ത്രിമാര്‍ പുറത്തേക്ക് വന്നുകേട്ടു. 93ല്‍ തെങ്ങില്‍നിന്നു വീണതോടെയുള്ള ദുരിതങ്ങളുമായാണ് നരിപ്പറ്റ പഞ്ചായത്തില്‍നിന്നു കണ്ണനെത്തിയത്. പ്രയാസം മനസ്സിലാക്കിയ മന്ത്രി കെ.ടി. ജലീല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 10,000 രൂപ അനുവദിച്ചു.
ബാങ്ക് ലോണിെൻറ പലിശ ഒഴിവാക്കാനും മന്ത്രി നിര്‍ദേശിച്ചു. വീട് പുതുക്കി പണിയണമെന്ന ആവശ്യവുമായെത്തിയ ഒഞ്ചിയത്തെ 82 കാരനായ നാണുവിന് ദുരിതാശ്വാസനിധിയില്‍നിന്നു സഹായം ലഭിച്ചു.
ഓര്‍ക്കാട്ടേരി സ്വദേശി സഫീറയെത്തിയത് റേഷന്‍ കാര്‍ഡിനായാണ്. കാര്‍ഡ് ലഭിച്ചതോടെ, ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കാനുള്ള വഴി തെളിയുകയാണ് സഫീറക്ക്. വളാഞ്ചേരി വി.കെ.എം. സ്പെഷല്‍ സ്കൂളില്‍ വിദ്യര്‍ഥിയായ ഷഫ്നാസ് അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്ന 14കാരനാണ്. ഇലക്ട്രോണിക് വീല്ചെയറിനായാണ് എത്തിയത്.
വീല്ചെയറിനു അനുമതിയായി. ഒപ്പം, ഭിന്നശേഷിക്കാര്‍ക്കുള്ള സ്കോളര്‍ഷിപ് ലഭിക്കാനുള്ള വഴിയും തെളിഞ്ഞു. ഏറാമല ഗ്രാമപഞ്ചായത്തില്‍നിന്ന് ചന്ദ്രിയെത്തിയത് മണ്‍കട്ട വീടില്നിന്നുള്ള മോചനം തേടിയാണ്.
വീട് നല്കാന് അദാലത്തിൽ നിര്‍ദേശം നല്കി. ഇങ്ങനെ സാന്ത്വന സ്പര്‍ശം അദാലത്ത് ജീവിതത്തിൽ ആശ്വാസം പകർന്നവർ ഏറെയുണ്ട്. ഒപ്പം പരാതി പരിഹാരത്തിനായി ഏതുവഴി സഞ്ചരിക്കണമെന്നും തിരിച്ചറിഞ്ഞവരും. അദാലത്തിനു വരുമ്പോള്‍ വേണ്ട രേഖകളെ കുറിച്ച് ബോധ്യമില്ലാതെ മടങ്ങിയവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.