നെടുമ്പാശ്ശേരി: ഇന്ത്യയിലേക്ക് അനധികൃതമായി സ്വർണം കൂടുതലായെത്തുന്നത് മ്യാൻമറിൽനിന്ന്. ഗൾഫ് രാഷ്ട്രങ്ങൾക്കു പുറമെ ബംഗ്ലാദേശിൽനിന്നു വരെ സ്വർണമെത്തുന്നതായി ഡയറക്ടർ ഓഫ് വെന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) 2021-22 സാമ്പത്തിക വർഷത്തെ അവലോകന റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.
ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡി.ആർ.ഐ മാത്രം 20 21-22 സാമ്പത്തിക വർഷത്തിൽ 405.35 കോടി രൂപ വിലവരുന്ന 833.7 കിലോ സ്വർണം പിടികൂടി. 160 കേസാണ് രജിസ്റ്റർ ചെയ്തത്. സ്വർണക്കടത്ത് സൂക്ഷ്മമായി നടത്താൻ പ്രഫഷനൽ സംഘങ്ങളുണ്ട്. പിടിച്ചെടുത്ത സ്വർണത്തിലേറെയും മെഷിനറി പാർട്ട്സെന്ന രീതിയിൽ ഘടിപ്പിച്ചാണ് കൊണ്ടുവന്നത്. വിദേശികളെയും സ്വർണക്കടത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.
രഹസ്യവിവരം നൽകുന്നവർക്ക് പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ ആകെ മൂല്യത്തിന്റെ 20 ശതമാനം പ്രതിഫലമായി നൽകും. അതുകൊണ്ടുതന്നെ ഇടനിലക്കാരിൽ ചിലരും ഡി.ആർ.ഐക്ക് വിവരം കൈമാറാറുണ്ട്. ഇതിനിടയിൽ വിമാനത്താവളങ്ങളിൽ പരിശോധനകൾ ഊർജിതമാക്കിയപ്പോൾ സമുദ്രമാർഗം സ്വർണം കൊണ്ടുവരുന്നുണ്ട്. ശ്രീലങ്കയിൽനിന്നും തമിഴ്നാട് വഴിയാണ് എത്തുന്നതെന്ന് തീരസംരക്ഷണ സേനയുടെ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.