കോഴിക്കോട്: സംസ്ഥാനത്ത് ഭൂരിഭാഗം സ്വകാര്യ ബസുകളും മാസങ്ങളായി ഓടുന്നത് വാഹനനികുതി അടക്കാതെ. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സർക്കാർ ആനുകൂല്യം പ്രതീക്ഷിച്ച് കാത്തുകഴിഞ്ഞ സ്വകാര്യ ബസുകളാണ് വാഹന നികുതി അടക്കാതെ നിരത്തിൽ ഓടുന്നത്. അപകടത്തിൽപെട്ടാൽ ബസിനോ ബസ് യാത്രക്കാർക്കോ ഒരു പൈസപോലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നറിഞ്ഞിട്ടും ബസുകൾ സർവിസ് നടത്തുന്നതിന് അധികൃതർ മൗനാനുവാദം നൽകുകയാണ്.
നിയമലംഘനത്തിനെതിരെ ചില മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസുകൾക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും 'കണ്ണുചിമ്മാനാ'ണ് മുകളിൽനിന്നുള്ള നിർദേശം. കോവിഡിനെ തുടർന്ന് 2020 ഡിസംബർ 31 മുതൽ 2021 ജൂൺ 30 വരെ എല്ലാ നികുതികളും സർക്കാർ ഒഴിവാക്കിയിരുന്നു. 2021 ജൂലൈ മുതൽ ഡിസംബർ വരെയുള്ള നികുതി ഒഴിവാക്കുമെന്ന് കരുതി പല ബസുടമകളും കാത്തിരുന്നു. മൂന്നാം പാദ നികുതി കാലാവധി ഫെബ്രുവരി 14 കഴിയാനിരിക്കെ ഭൂരിഭാഗം ബസുകളും നികുതി അടച്ചിട്ടില്ല. നികുതി ഒഴിവാക്കുന്നതിനുപകരം ബസ് ചാർജ് വർധിപ്പിക്കാമെന്നതാണ് സർക്കാർ തീരുമാനം.
അപകടത്തിൽപെട്ടാൽ യാത്രക്കാർക്ക് ബസ് ഉടമകൾ നഷ്ടപരിഹാരം നൽകേണ്ടിവരും. അപകടത്തിൽ ഏറെ ജീവൻ നഷ്ടപ്പെട്ടാൽ കോടികൾ തന്നെ നഷ്ടപരിഹാരം നൽകേണ്ടി വരും.
ഇല്ലെങ്കിൽ ഉടമക്ക് ജയിലിൽ പോകേണ്ടിവരും. അപകടത്തിൽപെട്ട യാത്രക്കാർക്ക് ഒന്നും ലഭിക്കുകയുമില്ല. ബസ് ജപ്തി ചെയ്താൽ തന്നെ15 ലക്ഷം വരെയേ കിട്ടുകള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.