കാഞ്ഞാണി: വൃക്കകൾ തകരാറിലായ യുവതിക്ക് വൃക്ക മാറ്റിവെക്കാന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. അരിമ്പൂര്‍ നാലാംകല്ല് കോവില്‍ റോഡില്‍ താമസിക്കുന്ന കാട്ടിപ്പറമ്പില്‍ ജയചന്ദ്രന്റെ ഭാര്യ ഹിമയാണ് (31) വ്യക്കകൾ തകരാറിലായി കഴിയുന്നത്.
10 വര്‍ഷം മുമ്പായിരുന്നു ഹിമയുടെയും ജയചന്ദ്രന്റെയും വിവാഹം. കുട്ടികളില്ല. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ഹിമക്ക് ഒമ്പത് വർഷം മുമ്പാണ് വൃക്കരോഗം ബാധിച്ചത്. ജയചന്ദ്രന് സെക്യൂരിറ്റി ജീവനക്കാരനാണ്. ഇരുവരുടെയും ശമ്പളം കൊണ്ട് ഒരുവിധം ജീവിച്ചുപോകുമ്പോഴാണ് അസുഖം പിടിപെടുന്നത്. ജീവൻ നിലനിർത്താൻ നാല് വർഷമായി ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് നടത്തിവരുകയാണ്. രോഗം മൂർഛിച്ചതോടെ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഹിമക്ക് വൃക്ക പകത്തുനൽകാൻ മാതാവ് ശാന്ത തയാറാണ്. എന്നാൽ ഓപറേഷന് 20 ലക്ഷം രൂപയോളം ചിലവ് വരും. ഇത്രയും തുക കുടുംബത്തിന് താങ്ങാവുന്നതല്ല. നാല് സെന്റ് സ്ഥലത്തെ വീട്ടിലാണ് കുടുംബം കഴിയുന്നത്.
ജയചന്ദ്രന്റെ വരുമാനംകൊണ്ട് വയോധികരായ രക്ഷിതാക്കളെ പോറ്റാനും ഹിമക്ക് വേണ്ട ചികിത്സ നടത്താനും തികയുന്നില്ല. കോഴിക്കോട് മുക്കത്തുള്ള കെ.എം.സി.ടി ആശുപത്രിയിലാണ് വൃക്ക മാറ്റിവെക്കാൻ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കുടുബത്തിന്റെ അവസ്ഥ കണ്ട് ഇതിനുള്ള തുക കണ്ടെത്താനായി ടി.എന്‍. പ്രതാപന് എം.പി, മുരളി പെരുനെല്ലി എം.എല്‍.എ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന്, അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നുള്ള ഹിമ ചികിത്സാ സഹായ സമിതിയും രൂപം നൽകി. സൗത്ത് ഇന്ത്യൻ ബാങ്ക് എറവ് ബ്രാഞ്ചിൽ അക്കൗണ്ടും തുടങ്ങി. HIMA CHIKILSA SAHAYA SAMITHI, A / C NO: 0437073000050169, IFSC: SIBL0000437. GPay : 7012703827.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.